HOME
DETAILS

നിപയെ പിടിച്ചുകെട്ടാനിറങ്ങിയവരെ കോഴിക്കോട് ആദരിക്കുന്നു

  
backup
June 30 2018 | 02:06 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b1


കോഴിക്കോട്: നിപാ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രിമാരടക്കമുള്ള സംഘത്തിന് കോഴിക്കോട് പൗരാവലിയുടെ ആദരം നാളെ. വൈകിട്ട് ആറിന് ടാഗോര്‍ സെന്റിനറി ഹാളില്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിപാ വൈറസ്ബാധ നേരിടുന്നതിനു നേരിട്ടു പ്രവര്‍ത്തിച്ച ആരോഗ്യമന്ത്രി മുതല്‍ തൂപ്പുജോലിക്കാര്‍ വരെയുള്ളവര്‍ക്കാണ് ആദരം നല്‍കുന്നത്. ഇവര്‍ക്കു മുഖ്യമന്ത്രി ഉപഹാരസമര്‍പ്പണം നടത്തും.
ആരോഗ്യമന്ത്രി കെ.കെ ശൈലജ, ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരെയും കേന്ദ്രസംഘത്തിലെ അംഗങ്ങളെയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മൃതദേഹങ്ങളുടെ സംസ്‌കാരത്തിനു സഹായിച്ച ഐവര്‍മഠം ശ്മശാനത്തിലെ ജീവനക്കാര്‍, കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളജിലെ ശുചീകരണ ജീവനക്കാര്‍ തുടങ്ങി 275 പേരാണു പട്ടികയിലുള്ളത്. ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും ആദരം പിടിച്ചുപറ്റുന്ന തരത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി കൈയ്‌മെയ് മറന്നാണ് നിപയെ തുരത്താന്‍ പ്രയത്‌നിച്ചതെന്നും ഇതിനു കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്നുതന്നെ ഇടപെട്ടു വേണ്ട സഹായം ചെയ്തുവെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിപയെ തിരിച്ചറിഞ്ഞ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ആരോഗ്യവകുപ്പ് ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ ആദരിക്കുന്നുണ്ട്. കേന്ദ്രസംഘത്തില്‍നിന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍.സി.ഡി.സി) ഉപദേശകന്‍ ഡോ. ഷൗക്കത്തലി, ഡോ. സുജിത്കുമാര്‍, ഡോ. ജയ്കിരണ്‍ എന്നിവരെയും ആദരിക്കും. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ 45 ആംബുലന്‍സുകള്‍ വിളിച്ചെങ്കിലും അഞ്ച് ആംബുലന്‍സുകളാണ് ഇതിനു തയാറായത്. 17 പേര്‍ ഡ്രൈവര്‍മാരായി എത്തുകയും ചെയ്തു. പരിപാടിയിലേക്ക് അന്തരിച്ച ലിനിയുടെ ഭര്‍ത്താവിനെയും മക്കളെയും നിപയില്‍നിന്നു മുക്തരായ അജന്യ, ഉപീഷ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. റമദാനില്‍ പള്ളികളിലും മറ്റും നിപാ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി സഹകരിച്ച മഹല്ലു കമ്മിറ്റികളെയും യഥാര്‍ഥ വാര്‍ത്ത ജനങ്ങളിലെത്തിച്ച മാധ്യമങ്ങളെയും ബാബു പറശ്ശേരി പ്രശംസിച്ചു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago