ക്ഷേത്രനടയില്‍ മാംസമെറിഞ്ഞു; എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ രണ്ടു ക്ഷേത്രനടകളില്‍ മാംസമെറിഞ്ഞയാളെ പൊലിസ് അറസ്റ്റ് ചെയ്തു. എന്‍ജിനീയറിങ് ബിരുദധാരിയായ എസ്. ഹരി രാംപ്രകാശാ (48) അറസ്റ്റിലായത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പറഞ്ഞ പൊലിസ്, എന്നാല്‍ അത്തരം രോഗങ്ങളുള്ളതായി രേഖകളൊന്നുമില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു കോയമ്പത്തൂരിലെ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രം, ശ്രീ രാഘവേന്ദ്ര ക്ഷേത്രം എന്നിവിടങ്ങളില്‍ മാംസമെറിഞ്ഞിരുന്നത്. ഇതു വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചാണ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്‍ജിനീയറിങ് ബിരുദധാരിയാണെങ്കിലും ഇയാള്‍ തൊഴില്‍രഹിതനാണ്.
പ്രതിക്കെതിരേ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയവ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."