HOME
DETAILS

തീര്‍ഥാടന ടൂറിസം പദ്ധതികള്‍ റദ്ദാക്കിയ നടപടി തിരുത്തണമെന്ന് കടകംപള്ളി

  
backup
May 31 2020 | 02:05 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%a8-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95

 


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും തീര്‍ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ക്കും തിരിച്ചടിയാകുന്ന രീതിയില്‍ 154 കോടി രൂപയുടെ പദ്ധതികള്‍ റദ്ദാക്കിയ കേന്ദ്രനടപടി കേരളത്തോടുള്ള വഞ്ചനയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തുടങ്ങി വച്ച ഈ പദ്ധതികള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിക്ക് താന്‍ കത്തയക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടും 133 ആരാധനാലയങ്ങള്‍ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതിയുമാണ് കേന്ദ്രം ഉപേക്ഷിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ഥാടന സര്‍ക്യൂട്ട് ആവിഷ്‌കരിച്ചത്.
എന്നാല്‍, സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവച്ച 118 കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി.ഡി.സിയെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 2019 ജനുവരിയില്‍ അനുമതി നല്‍കി പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്.
സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള കേരള സ്പിരിച്വല്‍ സര്‍ക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാക്കാംക്കുന്ന് സെന്റ്സ്റ്റീഫന്‍സ് പാരിഷ് ഹാളില്‍ അന്ന് മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുകയും ചെയ്തതാണ്.ഈ പദ്ധതി ഉപേക്ഷിച്ചതോടെ, ഡി.പി.ആര്‍ തയാറാക്കാനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഏജന്‍സികള്‍ക്ക് ടൂറിസം വകുപ്പ് നല്‍കേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago