HOME
DETAILS

ആപ്പില്‍ കുടുങ്ങി ബെവ്‌കൊ ക്യു.ആര്‍ കോഡിന് പകരം സംവിധാനവുമായി ബെവ്‌കൊ

  
backup
May 31 2020 | 02:05 AM

%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ac%e0%b5%86%e0%b4%b5%e0%b5%8d%e2%80%8c%e0%b4%95

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിലെ തിരക്ക് നിയന്ത്രിക്കാനായി പുറത്തിറക്കിയ ആപ്പില്‍ കുടുങ്ങി ബെവ്‌കൊ. ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കാത്തതിന് പുറമേ പ്രതിപക്ഷ ആരോപണം ശരിവച്ച് ബാറുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ ബവ്‌കൊ സഹായിച്ചുവെന്നും ആക്ഷേപം. ബാറുകളിലെ കച്ചവടം കൂട്ടാനായി ബവ്‌കൊയുടെ നിര്‍ദേശപ്രകാരം ആപ്പില്‍ തിരിമറി നടത്തിയതായാണ് ആരോപണം.
ആപ്പില്‍ മദ്യം ബുക്ക് ചെയ്യുന്ന മിക്ക ഉപഭോക്താക്കള്‍ക്കും അടുത്തുള്ള ബിവറേജസ് ഓപ്ഷന്‍ അനുവദിക്കാതെ ദൂരെയുള്ള ഔട്ട്‌ലറ്റുകളിലോ അടുത്തുള്ള ബാറുകളിലോ ആണ് ടോക്കണ്‍ നല്‍കുന്നത്. അടുത്തുള്ള ബിവിറേജസില്‍ ഓപ്ഷന്‍ ലഭിക്കാത്തതിനാല്‍ ബാറുകളില്‍ പോയി മദ്യം വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ ടോക്കണ്‍ ഓപ്ഷന്‍ നല്‍കാന്‍ ബെവ്‌കൊ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
ഇതിനിടെ ബവ്ക്യു എത്ര ശരിയാക്കിയിട്ടും കാര്യമില്ലെന്ന് മനസിലാക്കിയതോടെ സര്‍ക്കാര്‍ ഒരു ചുവട് പിന്നോട്ടുവച്ചു. ആപ്പിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ക്യു.ആര്‍ കോഡ് പരിശോധനയ്ക്ക് ബവ്‌കൊ പകരം സംവിധാനം ഏര്‍പ്പെടുത്തി. ബുക്ക് ചെയ്തവരുടെ പട്ടിക മദ്യക്കടകളിലേക്ക് അയച്ചു നല്‍കി ഇത് ഒത്തുനോക്കുകയാണ് ചെയ്യുന്നത്. പട്ടിക പരിശോധിച്ച് മദ്യം ബുക്ക് ചെയ്തയാളാണോ വാങ്ങാനെത്തിയത് എന്ന് ഉറപ്പുവരുത്തി വിതരണം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഇതും പലയിടത്തും ആശയക്കുഴപ്പമുണ്ടാക്കി.
മദ്യക്കടകള്‍ക്ക് ക്യു.ആര്‍ കോഡ് വെരിഫിക്കേഷനുള്ള സ്‌കാനര്‍ ആപ്പ് ഇതുവരെയും നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ രീതിയിലേക്ക് മദ്യവിതരണം മാറ്റാന്‍ ബെവ്‌കൊ നിര്‍ബന്ധിതരായത്. അതേസമയം, പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനമായ കോഡിങ് മുതല്‍ പിഴവുള്ളതിനാല്‍ ആപ്പിലെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുക ദുഷ്‌കരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ സര്‍വറിന്റെ വേഗം കൂട്ടി ആപ്പിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനിടെ പ്ലേസ്റ്റോറില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന നടപടി പൂര്‍ത്തിയായി. ആപ്പിനായി കാത്തിരുന്നതും ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കാത്തതും കാരണം മദ്യവില്‍പനയില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം 200 കോടിയാണ്. മദ്യശാലകള്‍ തുറന്ന് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടും ആപ്പ് കാര്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ നഷ്ടം കൂടുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തിരക്ക് കുറയുമെന്നതിനാല്‍ ആപ്പ് പിന്‍വലിക്കാതെ തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം.
ആപ്പിലെ പിശകുകള്‍ ഉപഭോക്താക്കളെയും പിന്നോട്ടടിച്ചിട്ടുണ്ട്. ബുക്കിങ്ങിലെ പിഴവുകള്‍ കാരണം ദൂരെ സ്ഥലങ്ങളിലെ ഔട്ട്‌ലറ്റുകളിലും പ്രീമിയം കൗണ്ടറുകളിലും ടോക്കണ്‍ ലഭിക്കുന്നതും പലര്‍ക്കും തിരിച്ചടിയായി. മദ്യം തീര്‍ന്ന ബാറുകളിലും മറ്റും ടോക്കണ്‍ ലഭിച്ചവരും നിരാശരായി മടങ്ങി. സംസ്ഥാനത്ത് ഇന്നലെ പൊതുവേ ബിവറേജുകളില്‍ തിരക്ക് കുറവായിരുന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള പാലക്കാടും കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലുമടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായത് പൊലിസിന് തലവേദനയായി. പക്ഷേ, കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കും കൈയാങ്കളിയും ഉണ്ടായ സ്ഥലങ്ങളില്‍ പോലും കാര്യമായ നിയന്ത്രണങ്ങളോ പൊലിസ് നടപടികളോ ഉണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago