HOME
DETAILS

ഈദ് ഓപ്പണ്‍ ഹൗസ്: ബഹ്‌റൈനിലെ ഗ്രാന്‍ഡ് മോസ്‌ക്കിലെത്തിയത് ആയിരങ്ങള്‍

  
backup
July 12 2016 | 09:07 AM

bahrain-eid-open-house

മനാമ: ബഹ്‌റൈനിലെ അല്‍ ഫതഹ് ഗ്രാന്‍ഡ് മോസ്‌ക്കില്‍ ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദ് ഓപ്പണ്‍ ഹൗസില്‍ വിവിധ മത വിശ്വാസികളായ ആയിങ്ങള്‍ പങ്കെടുത്തു. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 2,300ഓളം പേര്‍ എത്തിച്ചേര്‍ന്നതായാണ് ഔദ്യോഗിക കണക്ക്.

ഈദിനു ശേഷമുള്ള രണ്ട് ദിവസങ്ങളായി നടന്ന ഓപ്പണ്‍ ഹൗസ് ജസ്റ്റിസ് ആന്‍ഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഡിസ്‌കവര്‍ ഇസ്‌ലാം സെന്ററും ഗ്രാന്റ് മോസ്‌ക് അധികൃതരും സംയുക്തമായാണ് സംഘടിപ്പിച്ചത്.
വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും അടുത്തറിയാനും മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ഐക്യം വളര്‍ത്താനുമാണ് പ്രധാനമായും വര്‍ഷം തോറും ഇവിടെ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു വരുന്നത്. അതു കൊണ്ടു തന്നെ വിവിധ മതങ്ങളില്‍പെട്ട സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നിരവധി പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.

പലരും കുടുംബസമേതമാണ് വന്നത്. രജിസ്‌ട്രേഷന് ശേഷം വിവിധ ഭാഷക്കാര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
ഓരോ സംഘത്തിനും ഗൈഡ് അല്‍ ഫാത്തിഹ് പള്ളിയുടെ ചരിത്രവും ഇസ്‌ലാമിലെ ആചാര, അനുഷ്ഠാനങ്ങളും വിശദീകരിച്ചു. രജിസ്‌ട്രേഷന്‍ ടെില്‍ തന്നെ പര്‍ദ അണിയാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പല സ്ത്രീകളും പര്‍ദ ധരിച്ചാണ് പള്ളിക്കുള്ളില്‍ കടന്നത്.ടെന്റില്‍ ഇസ്ലാമിക പാരമ്പര്യത്തെയും അറേബ്യയെയും അരമണിക്കൂറിനുള്ളില്‍ തന്നെ പരിചയപ്പെടാനുതകും വിധമാണ് ഓപണ്‍ ഹൗസ് ഒരുക്കിയിരുന്നത്.അല്‍ ഫാത്തിഹ് മോസ്‌കിന്റെ അകത്ത് ഗ്രൂപ്പുകളായി ഇരുന്ന് വിവിധ ഗൈഡുകളുടെ വിശദീകരണങ്ങള്‍ കേള്‍ക്കാനും അവസരമൊരുക്കിയിരുന്നു.

ഇസ്‌ലാമിന്റെ പ്രധാന സന്ദേശങ്ങള്‍, തത്വങ്ങള്‍ എന്നിവ വിശദമാക്കുന്ന പോസ്റ്ററുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായിരുന്നു.
രണ്ടു ദിവസമായി നടന്ന പരിപാടിയില്‍ മത സംബന്ധിയായ ചിത്ര പ്രദര്‍ശനങ്ങള്‍ക്കും സംശയ നിവാരണ വേദികള്‍ക്കുമൊപ്പം പാരന്പര്യത്തനിമയോടെയുള്ള ഹെന്ന പെയിന്റിങ്ങിനുള്ള പ്രത്യേക സെക്ഷനും ഒരുക്കിയിരുന്നു.പ്രവാസി മലയാളികള്‍ക്കു പുറമെ ഫിലിപ്പീന്‍സ്, യൂറോപ്യന്‍സ്, അമേരിക്കക്കാര്‍ എന്നിവരും സന്ദര്‍ശകരായെത്തിയിരുന്നു. സന്ദര്‍ശകര്‍ക്കെല്ലാം പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത വിവരണത്തിന്റെ വിവിധ ഭാഷകളിലുള്ള സൗജന്യ കൈപുസ്തകങ്ങളും പ്രഭാഷണ സിഡികളും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളും ലഭ്യമാക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.സമാപന ചടങ്ങില്‍ മതകാര്യ വിഭാഗത്തിലെ പ്രമുഖരും ഗ്രാന്റ് മോസ്‌ക് അധികൃതരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  25 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago