HOME
DETAILS

താര സംഘടനയ്‌ക്കെതിരേ ആഞ്ഞടിച്ച് ബൃന്ദാ കാരാട്ട്

  
backup
June 30 2018 | 04:06 AM

%e0%b4%a4%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%86%e0%b4%9e%e0%b5%8d

 


വണ്ടൂര്‍: പീഡനക്കേസില്‍ ആരോപണവിധേയനായ നടനെ തിരിച്ചെടുത്ത നടപടിയില്‍ താര സംഘടനയായ അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. വണ്ടൂരില്‍ നടക്കുന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീവിരുദ്ധ നിലപാടുകളുമായി അമ്മ സംഘടനയ്ക്കു കേരളത്തില്‍ എങ്ങിനെയാണ് മുന്നോട്ടുപോകാന്‍ സാധിക്കുകയെന്ന് അവര്‍ ചോദിച്ചു. മോദിയുടെ എല്ലാവര്‍ക്കും വികസനം എന്ന ആശയം തട്ടിപ്പാണെന്നും അവര്‍ പറഞ്ഞു. വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. തുടര്‍ന്നു നടന്ന മാര്‍ക്‌സ് 200 സെഷന്‍ പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ സുനില്‍ പി. ഇളയിടം, സംസ്ഥാന കമ്മിറ്റിയംഗം പി.പി വാസുദേവന്‍, എം.ബി രാജേഷ് എം.പി, ഡോ. കെ.എന്‍ ഗണേഷ്, ഡോ. അനില്‍ ചേലേമ്പ്ര, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി.പി വാസുദേവന്‍, പി.കെ സൈനബ, ടി.കെ ഹംസ, വി.എം ഷൗക്കത്ത്, വി. ശശികുമാര്‍, സി. ദിവാകരന്‍, വേലായുധന്‍ വള്ളിക്കുന്ന്, വി.പി അനില്‍, എന്‍. കണ്ണന്‍, ടോം കെ. തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് അലനല്ലൂര്‍ കലാസമിതി അവതരിപ്പിച്ച പ്രൊഫഷണല്‍ നാടകം അരങ്ങേറി.
ഇന്ന് 'ഇ.എം.എസിന്റെ മലപ്പുറം' എന്ന വിഷയത്തിലാണ് സെമിനാര്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി മന്ത്രി ഡോ. കെ.ടി ജലീല്‍, എം.എം നാരായണന്‍, എം.എന്‍ കാരശ്ശേരി, ഷംസാദ് ഹുസൈന്‍, അബ്ദുസ്സമദ് സമദാനി, കെ.എന്‍ ഹരിലാല്‍, പി.പി ഷാനവാസ്, എം. സ്വരാജ് എം.എല്‍.എ, പി. നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago