മത്സ്യങ്ങളിലെ മായം: പരിശോധനയ്ക്ക് പ്രത്യേക സംഘം
മലപ്പുറം: മത്സ്യങ്ങളിലെ മായം പരിശോധിക്കുന്നതിനു ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിക്കുക. പ്രാദേശിക മത്സ്യവിപണിയില്‍ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു സംവിധാനങ്ങളില്ലെന്ന വിജിലന്‍സ് കമ്മിറ്റി അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഇക്കാര്യം ഇന്നലെ ചേര്‍ന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ അമിത് മീണ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേയും ലൈസന്‍സുള്ള ക്വാറികളില്‍ അനുവദനീയമല്ലാത്ത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരേയും ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇത്തരം സംഭവങ്ങളില്‍ ആവശ്യമെങ്കില്‍ ഭൂവുടമകള്‍ക്കെതിരേ സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരം കേസെടുക്കുമെന്നു കലക്ടര്‍ പറഞ്ഞു.
സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നുണ്ടോയെന്ന് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പരിശോധനിക്കും. ആനമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടത്തില്‍ ക്ലാസ് നടത്തുന്നതു തടയണമെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഇന്നലെ 10 പരാതികളാണ് പുതുതായി വിജിലന്‍സ് കമ്മിറ്റിക്കു മുന്നിലെത്തിയത്. വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."