പ്രത്യേക ട്രെയിനുകളില്‍ മൂന്ന് സ്റ്റോപ്പുകള്‍ കൂടി ഒഴിവാക്കി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നുമുതല്‍ കേരളത്തിലൂടെ ഓടുന്ന പ്രത്യേക ട്രെയിനുകളിലെ മൂന്ന് സ്റ്റോപ്പുകള്‍ കൂടി ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് സ്റ്റോപ്പുകള്‍ ഒഴിവാക്കിയതെന്ന് റെയില്‍വെ അറിയിച്ചു.
കൂടാതെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളില്‍ ഇന്ന് മുതല്‍ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ട്രെയിന്‍ നമ്പര്‍ 0261702618 എറണാകുളത്ത് നിന്നും നിസാമുദ്ദീനിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിനുകളിലെ തിരൂര്‍, പഴയങ്ങാടി സ്റ്റോപ്പുകള്‍ കൂടി എടുത്തുകളഞ്ഞു. ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരുര്‍, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്‌റ്റോപ്പുകള്‍ നേരത്തെ എടുത്തുകളഞ്ഞിരുന്നു.
ട്രെയിന്‍ നമ്പര്‍ 0634506346 ലോക്മന്യ തിലക് പ്രത്യേക ട്രെയിനുകളില്‍ ചെറുവത്തൂര്‍ സ്റ്റോപ്പും എടുത്തുകളഞ്ഞു. വര്‍ക്കല, കരുനാഗപ്പള്ളി കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി, വടകര, തലശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ സ്റ്റോപ്പുകള്‍ക്ക് പുറമേയാണ് ചെറുവത്തൂരും എടുത്തുകളഞ്ഞത്. അതേസമയം നേരത്തെ ഒഴിവാക്കിയിരുന്ന തിരൂര്‍ സ്റ്റോപ്പ് പുനസ്ഥാപിച്ചു. നിലവില്‍ മാറ്റം വന്ന തിരൂര്‍, പഴയങ്ങാടി, ചെറുവത്തൂര്‍ സ്‌റ്റോപ്പുകളില്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും.
തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല സ്റ്റേഷനുകളില്‍ ഇന്ന് ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം പ്രവര്‍ത്തനക്ഷമമാണെന്നും റെയില്‍വെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."