അപകടത്തില്‍പെട്ട ലോറി മാറ്റിയില്ല; ഭീതിയോടെ യാത്രക്കാര്‍
ആലക്കോട്: ചാണോക്കുണ്ട് കരുണാപുരം സെന്റ് ജൂഡ് ദേവാലയത്തിന് സമീപം അപകടത്തില്‍ പെട്ട കണ്ടയിനര്‍ ലോറി നീക്കം ചെയ്യാത്തത് അപകടഭീഷണിയുയര്‍ത്തുന്നു.
ആഴ്ചകള്‍ക്ക് മുമ്പാണ് റോഡില്‍ കണ്ടയിനര്‍ ലോറി മറിഞ്ഞത്. റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന ലോറി വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ബുധിമുട്ടുണ്ടാക്കുകയാണ്. മംഗലൂരുവില്‍ നിന്നും വിദേശ നിര്‍മ്മിത മര ഉരുപ്പടിയുമായി വായാട്ടു പറമ്പിലേക്ക് വരികയായിരുന്ന കണ്ടയിനര്‍ ലോറിയാണ് പത്തു ദിവസം മുമ്പ് അപകടത്തില്‍ പെട്ടത്.
ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെക്കാടം ടാറിങ്ങിനോട് ചേര്‍ന്ന് ചരിഞ്ഞു നില്‍ക്കുന്ന ലോറി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലേക്ക് മറിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ചരിഞ്ഞു നില്‍ക്കുന്ന ലോറി എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ചയും മറക്കുന്നുണ്ട്. ലോറി നീക്കാത്തത് അനധികൃതരുടെ അനാസ്ഥയാണെന്നാണ് ആരോപണം.
ലോറി മാറ്റാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം സജി ഓതറ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."