HOME
DETAILS

പ്രതീക്ഷ മങ്ങി സി.പി.എം പിണറായിയും കോടിയേരിയും നേരിട്ടിറങ്ങുന്നു

  
backup
March 21 2019 | 20:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf

 


#അന്‍സാര്‍ മുഹമ്മദ്


തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് ഒരു റൗണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി മുന്നില്‍ നിന്ന ഇടതുമുന്നണിക്കു മേല്‍ ഇടിത്തീ പോലെ വീണ കോണ്‍ഗ്രസിന്റെ കരുത്തരായ സ്ഥാനാര്‍ഥികള്‍ സി.പി.എമ്മിനെ വെള്ളം കുടിപ്പിക്കുന്നു. കണക്കൂ കൂട്ടിയിരുന്ന മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമോ എന്നും കൈയിലിരിക്കുന്നവ വിട്ടുപോകുമോ എന്നുമുള്ള ഭീതിയിലാണ് ഇടതു മുന്നണി.


ആറ്റിങ്ങല്‍, ഇടുക്കി, തൃശൂര്‍, ചാലക്കുടി, പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, കാസര്‍കോഡ് എന്നീ മണ്ഡലങ്ങളാണ് ഇടതു മുന്നണിയുടെ കൈവശമുള്ളത്. ഇതോടൊപ്പം സംഘടനപരമായ പാളിച്ചകള്‍ കാരണം കൈവിട്ടു പോയ കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സി.പി.എം. കൂടാതെ പി. രാജീവിനെ ഇറക്കി എറണാകുളവും കൈപ്പടിയിലൊതുക്കാമെന്നും കണക്കു കൂട്ടി. എന്നാല്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അങ്കത്തിനിറക്കിയത് ഇടതിനു കടുത്ത വെല്ലുവിളിയായിട്ടുണ്ട്. അപ്രതീക്ഷിതമായി കാസര്‍കോട്ടെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനും വടകരയിലെത്തിയ കെ. മുരളീധരനും ഭീഷണി തന്നെയാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.


എറണാകുളത്ത് കെ.വി തോമസ് ഇറങ്ങുമെന്നു പ്രതീക്ഷിച്ച സി.പി.എമ്മിന് അവിടെയും അടിതെറ്റി. ഹൈബി ഈഡനു മുന്നില്‍ രാജീവ് അടിപതറും എന്നു തന്നെയാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ചാലക്കുടിയിലാകട്ടെ നേരത്തെ തന്നെ സി.പി.എമ്മിന് പ്രതീക്ഷയില്ലായിരുന്നു. അതിനാലാണ് സ്വതന്ത്രനായി ഇന്നസെന്റിനെ പരീക്ഷിക്കേണ്ടെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വോട്ടിങ് ശതമാനം കൂട്ടാമെന്നും കണക്കുകൂട്ടി ഇന്നസെന്റിനെ ഇറക്കിയത്. കണ്ണൂരും അടിപതറുമെന്ന് കണക്കു കൂട്ടി തന്നെയാണ് ശ്രീമതി സ്ഥാനാര്‍ഥിയാക്കിയതെങ്കിലും ഇരു മണ്ഡലങ്ങളും ഒന്നാം റൗണ്ടില്‍ സി.പി.എമ്മിന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ ചാലക്കുടിയില്‍ മുന്‍ വിജിലന്‍സ് ഡയരക്ടറും പിണറായി വിജയന്റെ ഏറ്റവും വലിയ ശത്രുവുമായ ജേക്കബ് തോമസ് ഇറങ്ങുമെന്ന വിവരം വന്നതോടെ ചാലക്കുടി കൈവിടുമെന്നും അതു മറ്റു മണ്ഡലങ്ങളില്‍ പ്രതിഫലിക്കുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
അഞ്ചു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ ബി.ജെ.പി സഹായിക്കുമെന്ന് സി.പി.എം സംശയിക്കുന്നുണ്ട്. വടകര, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ഈ സംശയം. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ബി.ജെ.പി സഹായിക്കുമ്പോള്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പിയെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് സി.പി.എം സംശയിക്കുന്നത്.
അതിനിടെ 24,970 ബൂത്തുകളില്‍ ഒന്നാംവട്ട കുടുംബയോഗങ്ങള്‍ ഇടതുമുന്നണി പൂര്‍ത്തിയാക്കി. നാളെ മുതല്‍ സ്ഥാനാര്‍ഥി പര്യടനം ആരംഭിക്കാനാണ് തീരുമാനം. കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പൂര്‍ണമായും മണ്ഡലങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.


പത്തു വീതം മണ്ഡലങ്ങള്‍ പകുത്തെടുത്താണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘടനാ തയാറെടുപ്പുകള്‍ക്കു നേരിട്ട് നേതൃത്വം നല്‍കുന്നത്.
25 വരെ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ പിണറായി വിജയന്റെ സാന്നിധ്യമുണ്ടാകും. ഇപ്പോള്‍ കണ്ണൂരുള്ള മുഖ്യമന്ത്രി വടകരയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പാര്‍ട്ടിയിലെ ഒരു വോട്ടര്‍ പോലും മാറി ചിന്തിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് അണികള്‍ക്കു നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെ വോട്ടു ചെയ്യാത്ത സ്ഥിതി വരരുത്. പ്രദേശത്തെ മുതിര്‍ന്ന നേതാക്കളും ബൂത്ത് സെക്രട്ടറിയും വീടുകള്‍ കയറിയിറങ്ങി വോട്ട് ഉറപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വടകരയിലെ കുടുംബ യോഗങ്ങളില്‍ പി.ബി അംഗങ്ങളെ ഇറക്കാനാണ് തീരുമാനം. കേരളത്തില്‍ പരമാവധി സീറ്റ്, പരമാവധി വോട്ട് ഇതാണ്- ഇടതു മുന്നണി ലക്ഷ്യംവയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  5 hours ago