വിഷുദിനത്തിലെ സമരം ചരിത്രമായി
പയ്യന്നൂര്‍: നാടിന്റെ തെളിനീര് സംരക്ഷിക്കുവാന്‍ ഒരു സമര പോരാളി നിരാഹാരം അനുഷ്ഠിക്കുമ്പോള്‍ ഞങ്ങള്‍ക്കെന്ത് വിഷു, എന്താഘോഷം എന്ന പ്രഖ്യാപിച്ച് കുടിവെള്ളം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരു ജനത മുഴുവന്‍ വിഷുദിനത്തില്‍ ഉപവസിച്ചു. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരപന്തലിലാണ് ഒരു പ്രദേശത്തെ മുന്നൂറോളം വരുന്ന ജനങ്ങള്‍ സഹനസമരത്തിന്റെ പുതിയ അധ്യായം തീര്‍ത്തത്. ഉപവാസ സമരം എഴുത്തുകാരന് ആര്.സി കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് ആര് കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ.പി രാജേന്ദ്രന് സ്വാഗതം പറഞ്ഞു. വിഷുദിനത്തിലെ കൂട്ട ഉപവാസത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നു കൊണ്ട് നിരവധി പേര് സമരപന്തലിലെത്തി. എഴുത്തുകാരന് കെ.സി ഉമേഷ് ബാബു, സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്, ഹൈക്കോടതി അഭിഭാഷകന് ഡോ.കെ.പി പ്രദീപ്,
കുറ്റ്യാടി റീഡേഴ്സ് ഫോറം പ്രതിനി
ധി മധു, ഗംഗന് കുഞ്ഞിമംഗലം, കെ.യു നാരായണന്, കെ.എം ദ്രൗപതി സംസാരിച്ചു. തൃശ്ശൂര്‍ കരിന്തല കൂട്ടത്തിന്റെ കലാകാരന്മാര് ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യവുമായി സമരപന്തലിലെത്തി അഭിവാദ്യ ഗാനങ്ങള്‍ ആലപിച്ചു. നാടന്‍ കലാ അക്കാദമി മുന്‍ സെക്രട്ടറി എം പ്രദീപ് കുമാര്‍ അധ്യക്ഷനായി. അനിശ്ചിതകാല സമരം 48ാം നാളിലേക്കും നിരാഹാര സമരം 27ാം നാളിലേക്കും കടന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."