വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: ഭീമാകൊറേഗാവ് കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുന്ന കവിയും എഴുത്തുകാരനുമായ വരവര റാവുവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റി. മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍വച്ച് ബോധരഹിതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.വരവര റാവുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം നെഗറ്റീവാണ്. വരവര റാവുവിന് ഹൃദയസംബന്ധമായ അസുഖങ്ങളും അള്‍സര്‍, രക്തസമ്മര്‍ദം എന്നിവയുമുണ്ട്. അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കുടുംബം കത്തെഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."