ഭൂമിക്കു മുന്നിലൂടെ 'ചാര'ചന്ദ്രന്റെ യാത്ര
ഈ വര്‍ഷം രണ്ടാം തവണയും ലൂണാര്‍ ഫോട്ടോബോംബിങ് നടന്നു. ഫോട്ടോബോംബിങ് എന്നു കേട്ടു ഞെട്ടേണ്ട. ഭൂമിക്കു മുന്നിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നത് കാമറയില്‍ പകര്‍ത്തുന്നതാണിത്. ഈ വര്‍ഷം രണ്ടാം തവണയാണ് ലൂണാര്‍ ഫോട്ടോബോംബിങ് നടക്കുന്നത്.
ഈമാസം അഞ്ചിനാണ് ഭൂമിക്കും നാസയുടെ ഉപഗ്രഹത്തിനും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോയത്. ഈ സമയം ഭൂമിയുടെ ഒരുവശത്ത് പകലായിരുന്നു. എന്നാല്‍ ചന്ദ്രനിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിക്കുന്നുമില്ലായിരുന്നു. കടലിലെ വെള്ളത്തില്‍ സൂര്യപ്രകാശം തട്ടി തിളങ്ങുന്ന ഭൂമിയുടെ മുന്നിലൂടെ ചാരനിറത്തിലുള്ള ചന്ദ്രനാണ് കടന്നുപോയത്. ഇത് നാസയുടെ ഡീപ് സ്‌പെയ്‌സ് ക്ലൈമറ്റ് ഒബ്്‌സര്‍വേറ്ററി (കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാനുള്ള ഡി.എസ്.സി.ഒ.വി.ആര്‍ ഉപഗ്രഹം) കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ഉപഗ്രഹത്തിന്റെ കാമറകണ്ണില്‍ ഇത് അപൂര്‍വ കാഴ്ചയായാണ് പതിഞ്ഞത്. ഈസമയം ഭൂമിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു ഉപഗ്രഹത്തിലെ പോളിക്രൊമാറ്റിക് ഇമേജിങ് കാമറ (ഇ.പി.ഐ.സി). നാലു മെഗാപിക്‌സല്‍ സി.സി.ഡി കാമറയും ടെലസ്‌കോപും ആണ് ഡി.എസ്.സി.ഒ.വിയിലുള്ളത്. ഭൂമിയില്‍നിന്ന് പത്തുലക്ഷം മൈല്‍ ദൂരമുള്ള ഭ്രമണപഥത്തിലൂടെയാണ് ഉപഗ്രഹം ഭൂമിയെ വലംവയ്ക്കുന്നത്.
സ്വയം പ്രകാശിക്കാനാവാത്ത ചന്ദ്രന്റെ ശരിക്കുമുള്ള രൂപമാണ് ഫോട്ടോബോംബിങ്ങിലൂടെ ഭൂമിയിലുള്ളവര്‍ക്ക് കാണാനാകുന്നത്. ചാരംപോലെ അല്ലെങ്കില്‍ കരിക്കട്ടപോലുള്ള തിളക്കമില്ലാത്ത ചന്ദ്രന്‍ വിസ്്മയക്കാഴ്ചയാണ്.
ജൂലൈ അഞ്ചിന് ആണ് ലൂണാര്‍ 'ഫോട്ടോബോംബിങ്' നടന്നത്. കഴിഞ്ഞ തവണ ജൂലൈ 16ന് ആയിരുന്നു നാസ ഉപഗ്രഹം ആദ്യ ചിത്രം പകര്‍ത്തിയത്. ബഹികാരാശസമയം ജൂലൈ നാലിന് രാത്രി 11.50നും (ഇ.ഡി.ടി) അഞ്ചിന് പുലര്‍ച്ചെ 3.18 നും (ഈസ്റ്റേണ്‍ ഡേ ലൈറ്റ് ടൈം) ഇടയിലാണ് ഫോട്ടോബോംബിങ് നടന്നത്. ഭൂമിയിലെ സമയപ്രകാരം (യു.ടി.സി) ഇത് പകലാണ്. ഇന്ത്യന്‍, പസഫിക് മഹാസമുദ്രങ്ങളുടെ ഉത്തരധ്രുവത്തിലൂടെയാണ് ചന്ദ്രന്‍ കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."