സമൂഹമാധ്യമ ഹര്‍ത്താല്‍: 18 പേര് പിടിയില്‍
കണ്ണൂര്‍: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിനിടെ ഇരിട്ടി പൊലിസുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ 18 പേരെ ഇരിട്ടി എസ്.ഐ പി.എം സുനില്‍കുമാര്‍ അറസ്റ്റു ചെയ്തു. പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു ഇവര്‍. അബ്ദുല്‍ റാസിക്ക്(24), പി. അജ്മല്‍(23), പി.പി അബ്ദുല്‍ അന്‍സാര്‍(23), മുഹമ്മദ് സഫീര്‍(24), അബ്ദുല്‍ ഷഫീര്‍(25), കെ.ബി സജിലി(32), ഷബീര്‍(28), കെ.വി റാസിക്ക്(34) തുടങ്ങി പതിനെട്ടോളം പേരെയാണ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു. കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിട്ടി ടൗണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലിസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും അന്നത്തെ ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേ അന്ന് പൊലിസ് കേസെടുത്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട എട്ടുപേരെ പല ദിവസങ്ങളിലായി പിടികൂടിയിരുന്നു. എന്നാല്‍ പിടികൊടുക്കാതെ മുങ്ങിനടന്ന മറ്റു പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്നലെ പൊലിസില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."