ദക്ഷിണ ചൈനാക്കടല്‍: രാജ്യാന്തര കോടതിവിധി അംഗീകരിക്കില്ലെന്ന് ചൈന
ആംസ്റ്റര്‍ഡാം: ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ ചൈനയ്ക്ക് തിരിച്ചടി. ദക്ഷിണ ചൈനാക്കടലില്‍ പരമാധികാരമുണ്ടെന്ന ചൈനയുടെ വാദം ഹേഗിലെ രാജ്യാന്തര കോടതി അംഗീകരിച്ചില്ല. ചൈനയുടെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടി വരുമെന്നു കോടതി പറഞ്ഞു. ചൈനയുടെ അവകാശവാദത്തിനെതിരെ ഫിലിപ്പീന്‍സ് നല്‍കിയ ഹരജിയിലാണ് വിധി.
എന്നാല്‍ വിധി അംഗീകരിക്കില്ലെന്നാണ് ചൈനയുടെ വാദം. ചൈനയിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യാന്തര കോടതിക്ക് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും അതിനാല്‍ ഈ വിധി അംഗീകരക്കില്ലെന്നും ചൈന പറയുന്നു.
തെക്കന്‍ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശമില്ലെന്നായിരുന്നു ട്രൈബ്യൂണലിന്റെ വിധി.
ഫിലിപ്പീന്‍സും ചൈനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി വിധി.
രാജ്യാന്തരതലത്തില്‍ വരും ദിവസങ്ങളില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാകും ഈ വിധി.
വന്‍ എണ്ണ,ധാതു, മത്സ്യസമ്പത്ത് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ദക്ഷിണ ചൈനകടലിന്റെ 90 ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാല്‍ ഇതിനെ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ക്കുന്നു. യുഎസും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."