HOME
DETAILS

കൊവിഡ് രോഗികളുടെ എണ്ണം: കണക്കുകളില്‍ അവ്യക്തത തുടരുന്നു

  
backup
May 31 2020 | 07:05 AM

covid-patients-number-in-kerala-2020

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ പട്ടിക പരസ്പരവിരുദ്ധം. ജില്ലാ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന കണക്കുകളും തമ്മിലാണ് വ്യത്യാസമുള്ളത്. രോഗവ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കണക്കുകളില്‍ വരുന്ന പിശക് ആരോഗ്യവകുപ്പിന് തലവേദനയാകും. രോഗം സ്ഥിരീകരിച്ചവരുടെയും ഓരോ ജില്ലകളില്‍ ചികിത്സയിലുള്ളവരുടെയും കണക്കുകളിലും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ദിനേനെയുള്ള രോഗികളുടെ എണ്ണത്തിലുമാണ് അവ്യക്തയും പരസ്പരവിരുദ്ധതയും തുടരുന്നത്.
വെള്ളിയാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്കെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, ഓരോ ജില്ലകളുടെയും കണക്കുകള്‍ കൂട്ടി നോക്കുമ്പോള്‍ 61 രോഗികളാണ് ഉണ്ടായിരുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയ മറുപടി 'അത് എല്ലാംകൂടി കൂട്ടുമ്പോള്‍ അങ്ങ് ശരിയായിക്കോളും' എന്നായിരുന്നു. കണക്കുകളില്‍ കൃത്യത വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ മാഹിയില്‍ രോഗം ബാധിച്ച് മരിച്ചയാളെ കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താതിരുന്ന സര്‍ക്കാര്‍, വ്യാഴാഴ്ച തിരുവനന്തപുരത്ത് മരിച്ച തെലങ്കാന സ്വദേശിയെ കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിലെ അവ്യക്തതയ്ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി കേരളത്തിന്റെ അതിര്‍ത്തിക്കു സമീപം നാഗര്‍കോവിലില്‍നിന്ന് ഒരാള്‍ കേരളത്തില്‍ ചികിത്സയ്ക്ക് വന്ന് മരിച്ചാല്‍ സ്ഥിരം കേരളത്തില്‍ വന്നു ചികിത്സ തേടുന്നുവെന്ന ഗണത്തിലേ ഉള്‍പ്പെടുത്താനാകൂ എന്നായിരുന്നു.
എറണാകുളത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തിലായിരുന്നു വെള്ളിയാഴ്ച വ്യാപക പിശകുണ്ടായത്. ജില്ലയില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങളില്‍ കൊവിഡ് ബാധിതനല്ലാത്ത ഒരാള്‍ കടന്നുകൂടുകയും രോഗബാധയുള്ള ഒരാള്‍ ഒഴിവായിപ്പോവുകയും ചെയ്തു.

രാത്രി വളരെ വൈകി ഇത് തിരുത്തിയതും ആശയക്കുഴപ്പമുണ്ടാക്കി. എറണാകുളം പാറക്കടവ് സ്വദേശിയെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി പകരം വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയെ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തടിതപ്പി. പാറക്കടവ് സ്വദേശിയുടെ പരിശോധനാ ഫലം വന്നിട്ടില്ലെന്നാണ് നല്‍കുന്ന വിശദീകരണം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും തെറ്റ് കടന്നുകൂടി. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളില്‍ ആദ്യം 26 പേരും പിന്നീട് 25 പേരുമാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് അറിയിച്ചത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ വെള്ളിയാഴ്ച ആകെ 27 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു തിരുവനന്തപുരം സ്വദേശിയെ കോട്ടയത്തിന്റെ കണക്കിലും തിരുവനന്തപുരത്തിന്റെ കണക്കിലും ചേര്‍ത്തിട്ടുണ്ട്. ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വ്യാപക തെറ്റാണ് കടന്നുകൂടുന്നത്. ജില്ലാ ഭരണകൂടം പുറത്തുവിടുന്ന ആകെ കണക്കിലും ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വ്യത്യാസമാണുണ്ടായത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കണക്ക് ജില്ലാ ഭരണകൂടത്തിന്റേത് 10,463ഉം ആരോഗ്യവകുപ്പിന്റേത് 9639ഉം ആണ്. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ വലിയ വ്യത്യാസമുണ്ടാകുന്നുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച നാല് മാസം പ്രായമുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിടാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ കാത്തിരുന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍മാര്‍ വിവരങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയെങ്കിലും വിവാദമൊഴിഞ്ഞതോടെ വിവരങ്ങള്‍ പുറത്തുവിടാന്‍ വീണ്ടും മുഖ്യമന്ത്രിക്കായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മുഖ്യമന്ത്രി പറഞ്ഞ രണ്ട് റിമാന്‍ഡ് പ്രതികള്‍ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരായിരുന്നു.
ജില്ലാ ഭരണകൂടം രോഗബാധിതരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും കൈമാറിയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തതിനാല്‍ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ തയാറായിരുന്നില്ല.

ആലപ്പുഴ ജില്ലയില്‍ രോഗബാധിതരുടെ കണക്കില്‍ ഇന്നലെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരാള്‍ വെള്ളിയാഴ്ച മരിച്ച ചെങ്ങന്നൂര്‍ സ്വദേശിയാണ്. ദിനേനയുള്ള രോഗബാധിതരെ അതത് ദിവസത്തെ കണക്കില്‍ ഉള്‍പ്പെടുത്താത്തതിന്റെ മാനദണ്ഡം എന്താണെന്നതിനും ആരോഗ്യവകുപ്പിന് ഉത്തരമില്ല. രോഗബാധിതരുടെ കണക്ക് ക്രോഡീകരണത്തില്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതും ഏകീകരണത്തില്‍ വരുന്ന പാളിച്ചകളുമാണ് ഈ വൈരുധ്യങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago