HOME
DETAILS
MAL
ആദ്യ വനിതാ ഡി.ജി.പിയായി ആര്‍ ശ്രീലേഖ ചുമതലയേറ്റു
backup
May 31 2020 | 08:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ആര്‍.ശ്രീലേഖ ചുമതലയേറ്റു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായാണ് ആര്‍. ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ഇവര്‍. നാലുവര്‍ഷത്തോളം സി.ബി.ഐ കൊച്ചി യൂനിറ്റില്‍ ജോലിചെയ്തിരുന്നു.
ഡി.ജി.പിമാരായ എ. ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡിക്കും ശ്രീലേഖക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."