സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ പൊന്നാനി സബ് സെന്ററായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ആറ് മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വീക്കെന്‍ഡ് ബാച്ചുമാണ് ആരംഭിക്കുന്നത്.
അപേക്ഷാ ഫോം വിതരണം നാളെ തുടങ്ങും. അവസാന തിയതി മെയ് 19. പ്രവേശന പരീക്ഷ മെയ് 21ന്. പരീക്ഷഫലം മെയ് 22ന് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിന് പരിശീലനം തുടങ്ങും. അപേക്ഷാ ഫോം 200 രൂപ നിരക്കില്‍ നേരിട്ടും, രരലസ.ീൃഴല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 200 രൂപ ഡിഡി, പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള രണ്ടു ഫോട്ടോ സഹിതം തപാല്‍ മാര്‍ഗം അപേക്ഷിക്കണം. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം.
50 ശതമാനം സീറ്റ് മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 10 ശതമാനം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
വിലാസം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്- 679573 ഫോണ്‍: 04942665489, 8281098868, ഇ- മെയില്‍: ശരെൃഴീ്@േഴാമശഹ.രീാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."