കരിമ്പുവയലിലുള്ളവര്‍ക്ക് വീടണയണമെങ്കില്‍ മുട്ടോളം ചെളിയില്‍ മുങ്ങണം
സുല്‍ത്താന്‍ ബത്തേരി: ടൗണിന് സമീപത്താണെങ്കിലും കരിമ്പുവയലിലുള്ളവര്‍ക്ക് വീടണയണമെങ്കില്‍ മുട്ടോളം ചെളിയില്‍ മുങ്ങണം.
പ്രദേശത്ത് 20ഓളം വീടുകളും ഒരു അങ്കണവാടിയുമാണുള്ളത്. നിലവില്‍ വഴിയില്ലാത്ത ഇവിടെ സ്വകാര്യ വ്യക്തിയുടെ കാരുണ്യത്താലാണ് ഇവര്‍ വീടുകളിലെത്തുന്നത്. മഴക്കാലമായാല്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനുപുറമെ വെള്ളം കയറുന്നതും ഇവരെ ബുദ്ധിമുട്ടിലാക്കുകയാണ്. നിലവില്‍ ഇവര്‍ സഞ്ചരിക്കുന്ന വഴി മുട്ടോളം ചെളിനിറഞ്ഞതാണ്.
ഇതുകാരണം പ്രദേശത്തെ അങ്കണവാടിയുടെ പ്രവര്‍ത്തനവും താളംതെറ്റിയിരിക്കുകയാണ്. അങ്കണവാടിയിലേക്ക് എത്താന്‍ വഴിയില്ലാത്തതിനാല്‍ മഴക്കാലമായതിനാല്‍ കുട്ടികളെത്തുന്നില്ലെന്ന് ടീച്ചര്‍ പറയുന്നു.
ഇവിടേക്ക് ഗതാഗത യോഗ്യമായ വഴിവേണമെന്ന് കുടുംബങ്ങളുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കേണ്ടവര്‍ ഇവരുടെ ആവശ്യത്തിന് നേരെ കണ്ണടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."