HOME
DETAILS
MAL
വിഷുക്കോടിയുമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ വൃദ്ധമന്ദിരത്തില്‍
backup
April 15 2017 | 22:04 PM
പെരുമ്പള: ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ വിഷുദിനത്തില്‍ കോടി വസ്ത്രങ്ങളുമായി പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെത്തി. അഭ്യുദയ കാംഷികളികളില്‍ നിന്നു സംഭാവനകള്‍ സ്വീകരിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വിഷുക്കോടിയുമായെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ അന്തേവാസികള്‍ക്കു സാന്ത്വനം പകര്‍ന്നു. പെരുമ്പള എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം നേതൃത്വം നല്‍കിയ ഈ കൂട്ടായ്മ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗവും വായനശാല പ്രസിഡന്റുമായ എന്‍.വി ബാലന്‍ ഉദ്ഘാടനം ചെയ്തു.
എസ്.വി നടരാജന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വിനോദ്കുമാര്‍ പെരുമ്പള, സെക്രട്ടറി എസ്.വി അശോക് കുമാര്‍, എ രാഘവന്‍, അഹമ്മദ് ഷിബിലി, വൃദ്ധമന്ദിരം മേട്രണ്‍ ആസിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."