മധൂര്‍ മുതല്‍ മാലിക് ദിനാര്‍ വരെ ഡി.വൈ.എഫ്.ഐ യുവജന പരേഡ് 17ന്
കാസര്‍കോട്: കാസര്‍കോടിനെ കലാപ ഭൂമിയാക്കരുതെന്ന സന്ദേശമുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17നു മധൂര്‍ മുതല്‍ മാലിക് ദിനാര്‍ വരെ യുവജന പരേഡ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
17നു രാവിലെ 10ന് മധൂര്‍ ക്ഷേത്ര പരിസരത്തു നിന്നു തുടങ്ങുന്ന യുവജന പരേഡ് പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു പരേഡ് മാലിക് ദിനാര്‍ പരിസരത്തു സമാപിക്കും. വൈകുന്നേരം 4.30ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. വിവിധ ബ്ലോക്കുകളില്‍ നിന്നായി 1000 വൈറ്റ് വളണ്ടിയര്‍മാര്‍ യുവജന പരേഡില്‍ അണിനിരക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവര്‍ക്കു നേരെയും അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വലിയ വര്‍ഗീയ ലഹളയായിരുന്നു കൊലപാതകത്തിലൂടെ ഉദ്ദേശിച്ചതെങ്കിലും അത് നടക്കാതിരുന്നത് പൊലിസിന്റെ സമയോചിത ഇടപെടല്‍ കൊണ്ടായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."