മദ്റസ അധ്യാപകന്റെ കൊലപാതകം: മുസ്ലിം യൂത്ത് ലീഗ് 'യുവരോഷം' 21ന്
കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദിന് അകത്തു കയറി മദ്റസ അധ്യാപകന് മുഹമ്മദ് റിയാസ് മുസ്ലിയാരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്നതിലും കൊലപാതകത്തിലെ സംഘ്പരിവാര്‍ ഗൂഢാലോചന പുറത്തു കൊണ്ട് വരുന്നതിലും കാണിക്കുന്ന അനാസ്ഥക്കെതിരേ യൂത്ത് ലീഗ് 21ന് വൈകുന്നേരം നാലിനു ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ 'യുവരോഷം' സംഘടിപ്പിക്കും.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം.
പ്രസിഡന്റ് അഷറഫ് എടനീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഡി.കബിര്‍, എ.കെ.എം അഷറഫ്, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്ള, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍പ്പള്ളി, എം.എ.നജീബ്, അസീസ് കളത്തൂര്‍, സൈഫുള്ള തങ്ങള്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, കെ. കെ ബദറുദ്ദീന്‍, സഹീദ് വലിയപറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."