സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കം: പഠനം ഓണ്‍ലൈനില്‍
തിരുവനന്തപുരം: കേരളത്തില്‍ നാളെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകും. പതിവില്‍ നിന്നും വ്യത്യസ്തമായി വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനായിട്ടാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ്ടുകാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാംക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താംക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്നുമുതല്‍ ഏഴുവരെ ഉള്ളവര്‍ക്ക് അരമണിക്കൂറാണ് ക്ലാസ്. ടി വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തയിടങ്ങളില്‍ പിടിഎയുടെയും കുടുംബശ്രീയുടെയോ സഹായത്തോടെ മറ്റു സംവിധാനമൊരുക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും.
ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാകും നടത്തുക. ഈ ക്ലാസുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യും. ടിവികളില്‍ വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാത്തവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വഴിയോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചോ ക്ലാസില്‍ പങ്കെടുക്കാം. മലയാളം മീഡിയത്തില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ എടുക്കുക. ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാനുള്ള സംവിധാനമില്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാകുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.
അതേ സമയം ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ പതിയെ ആളുകളുടെ ആശങ്ക മാറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു.
കുടുംബശ്രീ, അയല്‍ക്കൂട്ടം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ എല്ലാവര്‍ക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്നും ജീവന്‍ ബാബു അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ സിലബസിനെ മാറ്റിയെടുത്താണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് കൈറ്റ്‌സ് മേധാവി അന്‍വ!ര്‍ സാദത്ത് പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം കൈറ്റ്‌സ് വിക്ടേഴ്‌സ് ചാനല്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."