വിദ്യാര്‍ഥികള്‍ 130, അധ്യാപകന് ഒന്ന്: പഠനം അവതാളത്തിലായി ഏകാധ്യാപക വിദ്യാലയം
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പന്തല്ലൂര്‍ താലൂക്കിലെ ലോയര്‍ ബെക്കി ഗവ. പ്രൈമറി സ്കൂളിലാണ് ഏക അധ്യാപകനുള്ളത്.
തമിഴ്- ഇംഗ്ലീഷ് മീഡിയങ്ങളും ഇവിടെയുണ്ട്. 1918ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. മൂന്ന് അധ്യാപകര്‍ വേണ്ട സ്ഥാനത്താണ് ഒരു പ്രധാനാധ്യാപകന് മാത്രമുള്ളത്. പ്രധാനാധ്യാപകന് എച്ച്.എം മീറ്റിങ് ഉള്ളപ്പോള്‍ സ്കൂള്‍ അടച്ചിടേണ്ട അവസ്ഥയാണുള്ളത്. ആദിവാസികളുടെയും തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്. ഗൂഡല്ലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഇത്രയും അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രൈമറി സ്കൂള്‍ ഇതാണ്. ഒരു വര്‍ഷമായി ഈ സ്കൂളില്‍ ഒരു അധ്യാപകനാണ് സേവനം ചെയ്തുവരുന്നത്. മതിയായ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ കമ്മിറ്റി ജില്ലാ കലക്ടര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍ക്കും നിവേദനം നല്‍കിയിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."