ബഹ്റൈനില്‍ 24 മണിക്കൂറിനിടെ മൂന്നു പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു
മനാമ: ബഹ്റൈനിൽ 24 മണിക്കൂറിനിടെ 3 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂവരും ബഹ്റൈന്‍ സ്വദേശികളാണ്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക കണക്ക് 18ആയി. ഞായറാഴ്ച
പുലര്‍ച്ചെയാണ് 88 ഉം 59 ഉം വയസ്സുള്ള രണ്ടു പൗരന്മാരുടെ മരണം ആദ്യം മന്ത്രാലയം സ്ഥിരീകരിച്ചത്. പിന്നീട് പകല്‍ 11 മണിയോടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഒരാള്‍ കൂടി മരണപ്പെട്ടതായി അറിയിച്ചത്.
മൂന്നുപേരും രാജ്യത്ത് പ്രത്യേക കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവര്‍ക്കെല്ലാം മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ രാജ്യത്ത് 4949 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 13 പേര് ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവരെല്ലാം ആരോഗ്യ നിലവീണ്ടെടുക്കുമെന്ന പ്രതീക്ഷയുണ്ട്. ഇതുവരെയായി 6673 പേര് ബഹ്റൈനില്‍ രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."