കരിന്തളത്ത് യോഗ ആന്‍ഡ് നാച്ചുറോപ്പതി സെന്റര്‍ വരുന്നു
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി സെന്റര്‍ വരുന്നു. കോയിത്തട്ടയില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം. ആയുഷ് പദ്ധതിയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റേയും പി കരുണാകരന്‍ എം.പിയുടേയും ശ്രമഫലമായാണു സെന്റര്‍ കരിന്തളത്തേക്കു വരുന്നത്. സെന്റര്‍ അനുവദിക്കുന്നതു സംബന്ധിച്ചു കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത് കഴിഞ്ഞ ദിവസം ലഭിച്ചതായും മന്ത്രി അറിയിച്ചു.
100 കിടക്കകളോടുകൂടിയ സെന്ററായിരിക്കും അനുവദിക്കുക. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കൂടി പരിഗണിച്ചാണ് ഇത് അനുവദിക്കുന്നത്. 15 ഏക്കര്‍ സ്ഥലമാണ് ഇതിനായി വേണ്ടിവരിക. ഇതിന്റെ രേഖകള്‍ കേന്ദ്രത്തിനു കൈമാറുന്നതോടെ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകും. ഇതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുമെന്നു റവന്യൂ മന്ത്രിയും അറിയിച്ചു. തോളേനിയിലെ പാലിയേറ്റിവ് സെന്ററിനു സമീപമുള്ള സ്ഥലമാണു വിട്ടുനല്‍കുക.
ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, എം.പി, ഡപ്യൂട്ടി കലക്ടര്‍ എച്ച് ദിനേശ, എഡി.എം കെ അംബുജാക്ഷന്‍, റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."