HOME
DETAILS

മരടിലെ അനധികൃത ലേബര്‍ ക്യാംപുകള്‍; പ്രതിഷേധം ശക്തം

  
backup
June 30 2018 | 05:06 AM

%e0%b4%ae%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b2%e0%b5%87%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d


മരട്: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാംപുകള്‍ക്കെതിരേ പ്രതിഷേധം ശക്തമായി. മതിയായ സൗകര്യങ്ങളോ ശുചീകരണ പ്രവര്‍ത്തനങ്ങളോ നടത്താതെ പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാംപുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
മരട്, നെട്ടൂര്‍ പ്രദേശങ്ങളിലായി നാല് ലേബര്‍ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെയാണ് പലയിടങ്ങളിലും താമസിപ്പിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മതിയായ സൗകര്യങ്ങളില്ലാതെ ക്യാംപുകളില്‍ നൂറ് കണക്കിന് തൊഴിലാളികളാണ് താമസിക്കന്നത്.
ഇവിടെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളും കെട്ടിടങ്ങളുടെ സ്ഥിതിയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകളുടെ അവസ്ഥയും മറ്റു സൗകര്യങ്ങളും അധികൃതര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഏതാനും ദിവസം മുമ്പ് നെട്ടൂരിലെ ഒരു ലേബര്‍ ക്യാംപിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷം പൊലിസെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. പല ക്യാംപുകളിലും നിയമവിരുദ്ധമായാണ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് അക്ഷേപമുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനീല സിബിയുടെ നേതൃത്വത്തില്‍ നഗരസഭ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളി ക്യാംപുകളില്‍ പരിശോധന നടത്തി.
പത്ത് ചതുരശ്ര മീറ്ററില്‍ നാല് പേര്‍ എന്ന വ്യവസ്ഥ തെറ്റിച്ച് പത്തില്‍ കൂടുതല്‍ തൊഴിലാളികളാണ് ക്യാംപിലെ കെട്ടിടങ്ങളില്‍ താമസിക്കുന്നത്. മരട്, നെട്ടൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തിക്കുന്ന നാല് ക്യാംപുകളിലും മതിയായ സൗകര്യങ്ങളില്ലെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
കെട്ടിടങ്ങളുടെ ആവശ്യമായ രേഖകളും തൊഴിലാളികളുടെ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും നഗസഭയില്‍ ഹാജരാക്കുന്നതിന് കെട്ടിടിട കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago