HOME
DETAILS
MAL
ഏലക്കണ്ടി-കുരുടന്‍കടവ് റോഡ് ടാറിങ് പൂര്‍ത്തിയാക്കണമെന്ന്
backup
April 15 2017 | 23:04 PM
കുറ്റ്യാടി: കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏലക്കണ്ടി-കുരുടന് കടവ് റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാവുന്നു. 60 വര്‍ഷത്തോളം പഴക്കമുള്ള റോഡിന്റെ മൂന്നു കിലോമീറ്ററോളം ഭാഗം ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഗതാഗതയോഗ്യമാക്കിയിരുന്നു.
ബാക്കിവരുന്ന 900 മീറ്റര്‍ ടാറിങ് നടത്താത്തതിനാല്‍ കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
കുരുടന്‍കടവ് പുഴക്കു കുറുകെ പാലം വന്നെങ്കിലും റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ പാലം കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്.
റോഡിന് ഫണ്ടനുവദിച്ച് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."