നസീറുദ്ദീന്റെ സ്മരണയ്ക്കായി പൊതുകിണര്‍ സമര്‍പ്പിച്ചു
കുറ്റ്യാടി: വേളം പുത്തലത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന നസീറുദ്ദീന്റെ സ്മരണയ്ക്കായി പൂമുഖം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിര്‍മിച്ച പൊതുകിണര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ നാടിനു സമര്‍പ്പിച്ചു. സമീര്‍ പൂമുഖം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല, മന്നൂല് മമ്മു ഹാജി, കെ.സി ബാബു, പി.കെ ബഷീര്‍, ബഷീര്‍ മാണിക്കോത്ത്, കെ.കെ അന്ത്രുമാസ്റ്റര്‍, എം.എ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഇ.പി സലീം, ടി.കെ നയീമ, ടി.കെ റഫീഖ്, ടി.കെ മുഹമ്മദ് റിയാസ്, ടി.കെ മഹ്മൂദ്, കെ.കെ അലി, കെ.കെ ഇസ്മയീല്‍ പ്രസംഗിച്ചു. എന്‍.കെ മന്‍സൂര്‍ തങ്ങള്‍ സ്വാഗതവും ടി.കെ ഹാരിസ് നന്ദിയും പറഞ്ഞു. പൂമുഖം ടൗണിനു സമീപം കുറ്റിയില്‍ അബ്ദുല്ല സംഭാവന ചെയ്ത സ്ഥലത്തു വാട്സ് ആപ്പ് കൂട്ടായ്മയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെനിര്മിച്ച കിണര്‍ പ്രദേശത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."