സ്വകാര്യ രംഗങ്ങള്‍ ഒളികാമറയിലൂടെ പകര്‍ത്തി; 30 ഹോട്ടലുകള്‍ക്കെതിരേ നടപടി
സിയൂള്‍: ഹോട്ടലുകളില്‍ താമസിച്ച 1600 പേരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളിക്കാമറിയിലൂടെ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്തതിന് ദക്ഷിണ കൊറിയയിലെ 30 ഹോട്ടലുകള്‍ക്കെതിരേ കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പത്തോളം നഗരങ്ങളില്‍ 30 ഹോട്ടലുകളിലെ 42 റൂമുകളില്‍ രഹസ്യ കാമറകള്‍ ഘടിപ്പിച്ചാണ് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയത്.
ടെലിവിഷന്‍ ബോക്‌സുകള്‍, ചുമരില്‍ ഘടിപ്പിച്ച സോക്കറ്റുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവകളിലാണ് രഹസ്യ കാമറകള്‍ ഘടിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ തത്സമയം പണമടക്കുന്നവര്‍ക്കാണ് ദൃശ്യങ്ങള്‍ കാണാന്‍ സൗകര്യമൊരുക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഹോട്ടലുകളില്‍ കാമറകള്‍ സ്ഥാപിച്ചത്.
ആദ്യമായാണ് തത്സമയം വിഡിയോകള്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന് പൊലിസ് പറഞ്ഞു. 4000 പേര്‍ അംഗങ്ങളായുള്ള സൈറ്റില്‍ തത്സമയം പ്രദര്‍ശിപ്പിച്ച വിഡിയോ വീണ്ടും കാണാനായി 97 പേര്‍ പ്രതിമാസം 4000 രൂപവീതം അടക്കുന്നുണ്ട്.
800 വിഡിയോകള്‍ ഇതുവരെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രമായി ഇത്തരത്തിലുള്ള 6600 കേസുകള്‍ ദക്ഷിണകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഡിയോകള്‍ പകര്‍ത്തുന്നതിനെതിരേ സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."