ഇന്ത്യൻ എംബസി സ്‌കൂളുകൾ ജൂൺ 21 വരെ തുറക്കുകയില്ലെന്ന് അംബാസിഡർ
റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ തുറക്കില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ: ഔസാഫ് സഈദ് അറിയിച്ചു. ഇന്ത്യൻ സ്കൂൾ ഉന്നതാധികാരസമിതിയുടെയും അതത് സ്കൂൾ ഭരണസമിതികളുടേയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെച്ചത്. സഊദിയിൽ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയായിരിക്കും തുടർ നടപടികൾ കൈക്കൊള്ളുക.
ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളേയും സ്‌കൂളുകള്‍ നടത്തുന്ന ഓൺലൈന്‍ ക്ലാസുകളില്‍ ചേരാന്‍ അനുവദിക്കും. രക്ഷിതാക്കള്‍ ഇപ്പോള്‍ ട്യൂഷന്‍ ഫീ മാത്രമേ അടക്കേണ്ടതുള്ളൂ. രാജ്യത്തെ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളും സമാന നടപടികള്‍ സ്വീകരിക്കാന്‍ അംബാസഡര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."