HOME
DETAILS

വാണിമേലിലെ വ്യാപാരി-ഉടമ തര്‍ക്കം: 22ന് വീണ്ടും ചര്‍ച്ച

  
backup
April 15 2017 | 23:04 PM

%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae


വാണിമേല്‍: സംഘര്‍ഷത്തിന്റെ വക്കോളമെത്തിയ  വാണിമേലിലെ വ്യാപാരി-ഉടമ തര്‍ക്കം രമ്യതയിലേക്ക്. വളയം സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് 22നു വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്.
ഭൂമിവാതുക്കല്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പുതുക്കിപ്പണിതപ്പോള്‍ ഉണ്ടായ വാടക വര്‍ധനവ് സംബന്ധിച്ച തര്‍ക്കം നേരത്തെ രൂക്ഷമായിരുന്നു. പീടികമുറികള്‍ കച്ചവടക്കാര്‍ക്ക് തിരിച്ചു നല്‍കാന്‍ ഉടമകള്‍ തയാറാകാത്തതാണ് പ്രശ്‌നത്തിനു കാരണം.
വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയുമടങ്ങുന്ന സര്‍വകക്ഷി സമിതിയാണ് റോഡ് വികസനത്തിന് മേല്‍നോട്ടം വഹിച്ചത്. ഭൂമിവാതുക്കലിലെ മിക്ക കെട്ടിടങ്ങളും ഭാഗികമായോ പൂര്‍ണമായോ പുതുക്കിപ്പണിതിട്ടുണ്ട്. ഇതില്‍ മറ്റു കെട്ടിടങ്ങളിലെല്ലാം കച്ചവടം തുടരുന്നുണ്ട്.
പീടിക മുറികള്‍ തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ കടയടപ്പ് സമരം നടത്തിയിരുന്നു. ഇതിനെതിരേ ഉടമകള്‍ ടൗണില്‍ വിശദീകരണ പൊതുയോഗവും നടത്തുകയുണ്ടായി.
സര്‍വകക്ഷി സമിതി നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ നേരത്തെ പുതുക്കിപ്പണിയാന്‍ വിട്ടുകൊടുത്ത മുറികളില്‍ കച്ചവടക്കാരെ കുടിയിരുത്താന്‍ വ്യാപാരികള്‍ക്ക് സര്‍വകക്ഷി സമിതി അനുമതി നല്‍കുകയുണ്ടായി.
 ഈ തീരുമാനത്തെ എതിര്‍ത്ത് ഉടമകളും രംഗത്തുവന്നതോടെ പ്രശ്‌നത്തില്‍ വളയം പൊലിസ് ഇടപെടുകയായിരുന്നു. വളയം സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ സമരം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികള്‍ തയാറാവുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ വാണിമേല്‍ പഞ്ചായത്ത് ഹാളില്‍ ഉടമകളുടെയും വ്യാപാരികളുടെയും പ്രതിനിധികളുമായി സര്‍വകക്ഷി സമിതിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് 22നു യോഗം ചേരാന്‍ തീരുമാനമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago