മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ സഊദിയിൽ മരണപ്പെട്ടു
ദമാം: മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ സഊദിയിൽ മരണപ്പെട്ടു. മലപ്പുറം പൊന്മള പൂവാടൻ ഇസ്മായിൽ മാസ്റ്ററുടെ മകൻ എഞ്ചിനിയര്‍ ശംസീര്‍ പൂവാടന്‍ (30) ആണ് കിഴക്കൻ സഊദിയിലെ ദമാമിനടുത്ത അൽഹസയിൽ മരണപ്പെട്ടത്. ശാരീരിക പ്രയാസങ്ങളെത്തുടർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടന്‍ മരണപ്പെടുകയായിരുന്നു. മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റിവായിരുന്നു ഫലം എന്നാണു ബന്ധപ്പെട്ട കമ്പനി വൃത്തങ്ങൾ അറിയിച്ചത്.
മരണ കാരണം കൊവിഡ് ആണോ എന്ന് ഉറപ്പിക്കണമെങ്കിൽ മെഡിക്കൽ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ പ്രൊജക്ട് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉൾപ്പെടുന്ന കുടുംബം നാട്ടിലാണുള്ളത്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കമ്പനി മാനേജ്മെന്റ് നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകരും കമ്പനി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."