കോണ്‍ക്രീറ്റ് ഉല്‍പ്പന്ന കമ്പനിയുടെ ഷെഡിന് അജ്ഞാതര്‍ തീവച്ചു
പേരാമ്പ്ര: കടിയങ്ങാട് പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ കോണ്‍ക്രീറ്റ് പ്രൊഡക്ടിന്റെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഷെഡിന് അജ്ഞാതര്‍ തീവച്ചു.
നിര്‍മാണത്തിലിരിക്കുന്ന കട്ടിലകളും ജനലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. സംസ്ഥാന പാതയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തീവച്ച് നശിപ്പിച്ചത്.
രാത്രി ഇതുവഴി കടന്നുപോയ വാഹനം നിര്‍ത്താതെ ഹോണടിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ സ്ഥലത്തെത്തുകയായിരുന്നു. ഉടന്‍ പേരാമ്പ്ര അഗ്‌നിരക്ഷാ കേന്ദ്രത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ സേനാംഗങ്ങളും സ്ഥാപനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. വാളൂര്‍ സ്വദേശി മന്നത്തത്ത് ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."