പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്വകാര്യവല്‍ക്കരണത്തിന് എതിരായ ചുവടുവയ്പ്: മന്ത്രി സി. രവീന്ദ്രനാഥ്
മയ്യനാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്വകാര്യവല്‍ക്കരണത്തിനെതിരായ ചുവടുവയ്പ്പാണെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൂട്ടിക്കട ശാസ്താംവെളിയിലുള്ള ഗവ. ഇരവിപുരം ന്യൂ എല്‍.പി.എസിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് യു.ജി.സിയടക്കം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ കേരളത്തില്‍ സര്‍വകലാശാലാ വിദ്യാഭ്യാസം അടക്കം ജനകീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യത്യാസം കേരളീയര്‍ മനസിലാക്കണമെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമേഷ്, നാസര്‍, ഉദയകുമാര്‍, എസ് ലൈല, ഹെഡ്മിസ്ട്രസ് സിന്ധു, എസ്.എം.സി ചെയര്‍മാന്‍ അജികുമാര്‍, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ബാലചന്ദ്രന്‍, ശ്രീ സുതന്‍ സംസാരിച്ചു. തീരദേശ വികസന വകുപ്പ് അസി. എന്‍ജിനീയര്‍ മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."