ഐക്യദാര്‍ഢ്യമോതി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍
വെല്ലിങ്ടണ്‍: 50 പേരെ കൊന്നൊടുക്കിയ ഭീകരാക്രണത്തിന് ഒരാഴ്ച തികയുന്ന മാര്‍ച്ച് 22ന് മുസ്‌ലിം സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യം വിളിച്ചോതിയാണ് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. ഒന്നാം പേജ് മുഴുവന്‍ ഇതിനായി നീക്കി വച്ചിട്ടുണ്ട് പത്രങ്ങള്‍.
സലാം സമാധാനം എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയതാണ് ദ പ്രസ് എന്ന പതച്രത്തിന്റെ ഒന്നാം പേജ്. പ്രാര്‍ഥനക്കുള്ള വിളിയെ മനോഹരമായി ചിത്രീകരിച്ചാണ് ന്യൂസിലന്‍ഡ് ഹെറാള്‍ഡ് ഇന്ന് ഒന്നാം പേജ് ഇറക്കിയത്.
ഒരു സിറ്റി ഒന്നിച്ചു എന്ന വാര്‍ത്തയും ചിത്രങ്ങളും മാത്രമാണ് ഒട്ടാഗോ ഡെയ്‌ലിയുടെ ഒന്നാം പേജില്‍.
ഞങ്ങളോര്‍ക്കുന്നു എന്നു പറഞ്ഞ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരും ആക്രമണമുണ്ടായ സമയവും മാത്രമാണ് ദ ഡൊമീനിയന്‍ പോസ്റ്റ് എന്ന പത്രത്തിന്റെ ഒന്നാം പേജിലുള്ളത്.
മാഗസിനുകളായ ന്യൂസിലന്‍ഡ് ലിണര്‍, ടൈമിന്റെ ക്രൈസ്റ്റ് ചര്‍ച്ച് പതിപ്പ് എന്നിവയുടെ കവര്‍ ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്. തനിച്ചല്ല എന്ന കുറിപ്പോടെ കൈ പിടിക്കുന്നതാണ് ന്യൂസിലന്‍ഡ് സിലണറുടെ കവര്‍ ചിത്രം.
ഭൂമിയില്‍ നിന്ന് ആകാശത്തിലെ അമ്പത് നക്ഷത്രങ്ങളെ നോക്കുന്ന മൂന്നു പേരാണ് ടൈമിന്റെ കവര്‍. വെല്ലിങ്ങ്ടണിലെ റൂബി ജോണ്‍സ് എന്ന 25കാരിയാണ് ഇത് ഡിസൈന്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."