ആകാശപ്പറവകളോടൊപ്പം വിഷു ആഘോഷിച്ച് സ്റ്റുഡന്റ് വിങ്
മുക്കം: മാനസിക വൈകല്യം മൂലം സമൂഹം ഒറ്റപ്പെടുത്തിയ മനുഷ്യരുടെ കൂട്ടായ്മയായ ആകാശപ്പറവകളോടൊപ്പമായിരുന്നു മുക്കം ഗ്രെയ്സ് പാലീയേറ്റീവിന് കീഴിലെ സ്പര്‍ശം സ്റ്റുഡന്‍സ് വിങിന്റെ വിഷു ആഘോഷം.
സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും മാനസിക വൈകല്യത്തിന്റെ നീറുന്ന ലോകത്ത് ഒറ്റപ്പെട്ടവരെ അവര്‍ സന്തോഷിപ്പിച്ചു. മാനസിക വൈകല്യങ്ങളെ തുടര്‍ന്ന് തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പുല്ലൂരാംപാറയിലെ ആകാശപ്പറവകള്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന ആകാശപ്പറവകളുടെ ചിറകുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തങ്കച്ചന്, ലൂസിയ ദമ്പതികളാണ്. സര്‍ക്കാറില്‍ നിന്നും യാതൊരു സഹായ സഹകരണങ്ങളും ലഭിക്കുന്നില്ലെന്നും സുമനസുകളുടെ സഹായത്താലാണ് സ്ഥാപനം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ഇവര്‍ പറയുന്നു. പരിപാടിയില്‍ ബാസിം, നൗഷിര്‍ അലി, അംജദ് റഹ്മാന്, ഫഹീം, സുഫൈദ് സുലൈമാന്‍, ശ്രുതി, സുമിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."