മഹിജയുടെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം
നാദാപുരം: ജിഷ്ണുവിന്റെ കുടുംബം തിരുവനന്തപുരത്ത് സമരം ചെയ്യാന്‍ ഏപ്രില്‍ അഞ്ചുതന്നെ തിരഞ്ഞെടുത്തത് ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. സി.പി.എം വളയത്ത് സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭപിറവികൊണ്ടതിന്റെ അറുപതാംവാര്‍ഷികം ആഘോഷിക്കുന്ന ഏപ്രില്‍ അഞ്ചിന് തിരുവന്തപുരത്ത് സര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ നടത്തുന്നതിനിടെ നടന്ന ഈ സമരത്തിന് പ്രത്യേക ലക്ഷ്യം ഉള്ളതായും, പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എസ്.യു.സി.ഐക്കാരുമായി ചര്‍ച്ച ചെയ്ത് അവരാണ് സമരക്കാര്‍ക്ക് തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. സമാധാനപരമായി തീരുമായിരുന്ന സമരം വിവാദ സംഭവമാക്കി മാറ്റിയതില്‍ ബാഹ്യശക്തികള്‍ ഉണ്ടെന്നും എളമരം കരീം പറഞ്ഞു.
നാദാപുരം ഏരിയ സെക്രട്ടറി പി.പി ചാത്തു അധ്യക്ഷനായി. ജില്ലാ സിക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, കെ.കെ ലതിക, സി.എച്ച് മോഹനന്‍, പി. സതീദേവി, എന്‍. പി കണ്ണന്‍ മാസ്റ്റര്‍, കെ.പി പ്രതീഷന്‍, എം. ദിവാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."