HOME
DETAILS

സഊദിയിൽ വിമാന നിയന്ത്രണ കണ്‍ട്രോള്‍ റൂമുകളിലും ഇനി വനിതാ സാന്നിധ്യം

  
backup
March 22 2019 | 11:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3
 
റിയാദ്: വിവിധ മേഖലകളിൽ വനിതാ സാന്നിധ്യം പ്രകടമായിത്തുടങ്ങിയ സഊദിയിൽ വിമാനങ്ങളുടെ പോക്ക് വരവുകളും യാത്രയും നിയന്ത്രിക്കുന്ന എയർ ട്രാഫിക് മേഖലകളിലും സഊദി വനിതകൾ സാന്നിധ്യം അറിയിച്ചു. അതിസങ്കീർണ്ണമായ തീരുമാനങ്ങൾ ഞൊടിയിടയിൽ കൈകൊളേണ്ട എയർ ട്രാഫിക് നിയന്ത്രണ രംഗത്തേക്ക് ആദ്യ ഘട്ടത്തിൽ ഒരു വർഷത്തെ കഠിന പരിശീലന പ്രോഗ്രാം പൂർത്തിയാക്കി പതിനൊന്നു വനിതകളാണ് ജോലിയിൽ പ്രവേശിച്ചത്. സഊദിയിൽ എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ ആദ്യമായാണ് വനിതകൾ ജോലിയിൽ പ്രവേശിക്കുന്നത്. 
 
       ജിദ്ദയിലെ എയർ ട്രാഫിക് കൺട്രോൾ ടവറിലാണ് വനിതകൾ താങ്കളുടെ കഴിവ് തെളിയിച്ചു നിയന്ത്രണം ഏറ്റെടുത്തത്. സഊദി സിവിൽ ഏവിയേഷൻ അക്കാദമിയുടെ സഹകരണത്തോടെ സഊദി എയർ നാവിഗേഷൻ സർവ്വീസ് (സാൻസ്) ആണ് ഇവർക്കുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് സൗദി യുവതികൾക്കാണ് ജിദ്ദയിലെ എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ നിയമനം നൽകിയിരിക്കുന്നത്. വ്യത്യസ്ത തൊഴിൽ മേഖലകളിൽ സൗദി യുവതികൾക്ക് ജോലി നൽകുന്നതിന് സഊദി എയർ നാവിഗേഷൻ സർവീസസ് കമ്പനി വലിയ പ്രാധാന്യം നൽകുന്നതായി കമ്പനി സി.ഇ.ഒ എൻജിനീയർ റയാൻ ത്വറാബ്‌സൂനി പറഞ്ഞു.    
 
         നിലവിൽ പതിനഞ്ചു യുവതികൾ എയർ ട്രാഫിക് കൺട്രോൾ പ്രോഗ്രാം കോഴ്‌സ് പഠിക്കുന്നുണ്ട്. ഈ കോഴ്‌സ് പഠിക്കാനെത്തിയ വനിതകളുടെ രണ്ടാം ബാച്ച് ആണിത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇവർക്കും സഊദി എയർ നാവിഗേഷൻ സർവീസസ് കമ്പനി നിയമനം നൽകുമെന്ന് എൻജിനീയർ റയാൻ ത്വറാബ്‌സൂനി പറഞ്ഞു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക താൽപര്യപ്രകാരം വനിതകൾക്ക് നിരത്തുകളിൽ വാഹനമോടിക്കാൻ ഡ്രൈവിങ് ലൈസൻസ് നൽകിയതുൾപ്പെടെ വിവിധ മേഖലകളിലേക്ക് ഇവരെഉയർത്തി കൊണ്ട് വരാനുള്ള കഠിന ശ്രമങ്ങളാണ് സഊദി സാക്ഷ്യം വഹിക്കുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago