ഫാസിസത്തെ ചെറുക്കാന്‍ മതേതര കൂട്ടായ്മ അനിവാര്യം: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
താമരശേരി: ഇന്ത്യയെ ഭിന്നിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന ഫാസിസത്തെ ചെറുക്കാന്‍ മതേതര കക്ഷികളും സാധാരണക്കാരും ഐക്യത്തോടെ രംഗത്തിറങ്ങണമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ആവശ്യപ്പെട്ടു.
സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശേരിയില്‍ സംഘടിപ്പിച്ച ഫാസിസവും സങ്കുചിത ദേശീയതയും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണാധികാരികള്‍ സമയം കണ്ടെത്തണം. ഭരിക്കുന്നവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാവരുതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു.
ഫാസിസമെന്ന വിപത്തിനെതിരേ സമൂഹം ബോധവന്‍മാരാവണമെന്നും മതേതര കക്ഷികളുടെ യോജിപ്പ് തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിച്ച് വ്യക്തമാക്കി.
ഫാസിസത്തെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണെന്നും ജനാധിപത്യ കടമകള്‍ നിര്‍വഹിക്കാന്‍ രാഷ്ട്രീയ സംഘടനകള്‍ അവസരോചിത നീക്കം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ് പറഞ്ഞു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി മലയമ്മ നിയന്ത്രിച്ചു.
സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ബാരി ബാഖവി, എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കെ.പി കോയ, സെക്രട്ടറി മുക്കം സലാം ഫൈസി, എസ്.എം.എഫ് ജില്ലാ സെക്രട്ടറി എം.പി ആലിഹാജി, നടുക്കണ്ടി അബൂബക്കര്‍ സംസാരിച്ചു.
കൊടുവള്ളി മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് ബാവ ജീറാനി സ്വാഗതവും സെക്രട്ടറി കെ.പി.സി ഇബ്രാഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."