ഇടവെട്ടിച്ചിറയില്‍ മുങ്ങിത്താണ സരസ്വതിക്ക് രക്ഷകയായി ശോഭ
തൊടുപുഴ: കാല്‍വഴുതി ഇടവെട്ടിച്ചിറയില്‍ മുങ്ങിത്താണ സരസ്വതിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ശോഭയുടെ കരങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളിയായ കാലായില്‍ സരസ്വതി കുട്ടപ്പനാണ് കാല്‍വഴുതി ചിറയിലേക്കു വീണത്. ഇതുകണ്ട സമീപവാസി തൊട്ടിയില്‍ ശോഭ ഓടിയെത്തി കരയ്ക്കു കയറ്റുകയായിരുന്നു.
ഇടവെട്ടിച്ചിറ വാര്‍ഡില്‍ നടപ്പാക്കുന്ന ആരോഗ്യ ഉദ്യാനം പരിപാടിയുടെ ഭാഗമായി വനത്തിലെ മാലിന്യം മാറ്റി വൃത്തിയാക്കിയിരുന്നു സരസ്വതി. ചിറയുടെ ഒരു വശത്തൂടെ നടന്നു നീങ്ങിയ സരസ്വതി തെന്നി ചിറയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ശോഭ കരച്ചില് കേട്ട് ഓടിയെത്തി കല്‍ക്കെട്ടിലൂടെ ചിറയിയേലക്ക് ഇറങ്ങുകയും സരസ്വതിയുമായി ചിറയിലെ കല്‍ക്കെട്ടില്‍ പിടിച്ചു നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് കരയ്ക്ക് കയറ്റുകയായിരുന്നു. കൈക്കും കാലിനും പരുക്കേറ്റ സരസ്വതിയെ ഇടവെട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ചിറയുടെ ചുറ്റും കൈവരി സ്ഥാപിക്കണമെന്ന് വാര്‍ഡ് മെംബര്‍ ടി.എം മുജീബ് ആവശ്യപ്പട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."