മതേതര ചേരിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുക. റിയാദ് കെ. ഡി.എം.എഫ്
റിയാദ്: ഇന്ത്യയുടെ പാരമ്പര്യം മതേതരത്വമാണെന്നും ഭരണകൂടം രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ച് ഫാസിസം അതിന്റെ ഏറ്റവും ഭയാനകരമായ രീതിയില്‍ മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ ഒരോ പൗരനും അവന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സുവര്‍ണ്ണാവസരം പ്രാര്‍ത്ഥന കൊണ്ടും വിവേകത്തോടെയും വിനിയോഗിച്ചും മതേതര ചേരിയോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറാവണമെന്ന് റിയാദ് കെ. ഡി.എം.എഫ് ഉണര്‍ത്തി.
പ്രസിഡണ്ട് മൂസക്കുട്ടി നെല്ലിക്കാപറമ്പിന്റെ ആദ്ധ്യക്ഷതയില്‍ സുലൈഖാന്‍ ഇസ്തി റാഹയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. സിറ്റി ഫ്‌ലവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശാഫി ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തി. ശമീര്‍ പുത്തൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ കരീം പയോണ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ പ്രവര്‍ത്തനം ജാഗ്രതയോടെ എന്ന വിഷയത്തില്‍ ഇ.ടി.അബ്ദുല്‍ ഗഫൂര്‍ ക്ലാസ്സെടുത്തു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ. ഡി.എം.എഫ്. വൈസ് ചെയര്‍മാന്‍ അബ്ദുസ്സലാം കളരാന്തിരിക്ക് യാത്രയപ്പ് നല്‍കി. കഴിഞ്ഞ കാല കെ. ഡി.എം.എഫ് നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അബ്ദുസമദ് പെരുമുഖം, ബഷീര്‍ താമരശ്ശേരി, അബ്ദുറഹിമാന്‍ ഫറോക്ക്, അഷ്‌റഫ് അച്ചൂര്‍, നജീബ് നെല്ലാങ്കണ്ടി, അബ്ദുല്ലത്തിഫ് മടവൂര്‍, ഉമ്മര്‍ മീഞ്ചന്ത, എന്നിര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ശമീര്‍ പുത്തൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."