HOME
DETAILS

മധ്യകാല മതമൈത്രിയുടെ ചരിത്രസാക്ഷ്യമായി മുച്ചുന്തിപള്ളി ശിലാലിഖിതം

  
backup
April 15 2017 | 23:04 PM

kuttichira-muchundhi-masjid-story-sunday-spm

മധ്യകാല മതമൈത്രിയുടെ ചരിത്രസാക്ഷ്യമാണ് കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തിപ്പള്ളിയിലെ (മുച്ചിയന്‍പള്ളി) ശിലാലിഖിതം. മാപ്പിള മലബാറിന്റെ സാമൂതിരി ബന്ധത്തിന് 700 വര്‍ഷത്തെ പഴക്കം ഉണ്ടെന്നതിലേക്ക് വെളിച്ചംവീശുന്ന ഒരപൂര്‍വ പുരാരേഖ.
എ.ഡി 12 മുതല്‍ 19 വരെ കോഴിക്കോട് ആസ്ഥാനമായി ഭരിച്ച സാമൂതിരിമാരുടെ ആദ്യകാലഘട്ടത്തിലേക്കും കേരള മുസ്‌ലിംകളുടെ ചരിത്രത്തിലേയ്ക്കും വെളിച്ചംവീശാന്‍ പര്യാ
പ്തമായ ഒന്നാണിത്. ഈ വിഷയത്തില്‍ ഇന്നുവരെ മറ്റൊരു ശിലാരേഖയോ താമപത്രങ്ങളോ കണ്ടുകിട്ടിയിട്ടില്ല. 1513-ലെ അല്‍ബുക്കര്‍ക്കിന്റെ ആക്രമണത്തിലും, 1766-ലെ ഹൈദറുടെ ആക്രമണത്തിലും കോഴിക്കോടിനെ സംബന്ധിച്ച പഴയകാല ഔദ്യോഗിക രേഖകളെല്ലാം നശിച്ചുപോയതുകൊണ്ടാവാമിത്. 1498-ല്‍ വാസ്‌കോഡ ഗാമയുടെ വരവിനു മുന്‍പുള്ള കോഴിക്കോടിന്റെ ചരിത്രം ഇന്നും ഊഹാപോഹങ്ങളില്‍ കുരുങ്ങിക്കിടപ്പാണ്. ഇവിടെയാണ് കുറ്റിച്ചിറ മുച്ചുന്തിപ്പള്ളി ശിലാരേഖയുടെ ചരിത്രപ്രസക്തി. കോഴിക്കോടിന്റെ പൂര്‍വകാല ചരിത്രത്തെക്കുറിച്ച് ആധികാരിക ഗ്രന്ഥമെഴുതിയ പ്രൊഫ. കെ.വി കൃഷ്ണയ്യരുടെ അഭിപ്രായവും മറ്റൊന്നല്ല. മുച്ചിയന്‍ പള്ളിയ്ക്ക് സാമൂതിരി രാജാവ് ദിവസവും നാഴിയരിച്ചെലവിനുള്ള വകയിലേക്ക് ചില സ്വത്തുക്കള്‍ ദാനം ചെയ്തതാണ് ശിലാരേഖയുടെ വിഷയം. ശിലാലിഖിതത്തിന്റെ ആദ്യ പകുതിയില്‍ എ.ഡി 13-ാം ശതകത്തിലെ വട്ടെഴുത്ത് ലിപിയില്‍ പഴയ മലയാളഭാഷയില്‍ 32 വരികളാണുള്ളത്, മറുപകുതിയില്‍ അറബി ഭാഷയില്‍ കുറേ പേരുകളും. മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗനുള്‍പ്പെടെ പലരും ഈ ശിലാരേഖ വായിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നതാണ്. എന്നാല്‍ രേഖയുടെ പൂര്‍ണവായന സാധ്യമാക്കിയത് ചരിത്രപണ്ഡിതനായ ഡോ. എം.ജി.എസ് നാരായണനായിരുന്നു.

[caption id="attachment_298216" align="alignnone" width="564"]മുച്ചുന്തിപ്പള്ളിയിലെ ശിലാലിഖിതം മുച്ചുന്തിപ്പള്ളിയിലെ ശിലാലിഖിതം[/caption]

കോഴിക്കോട് ഗ്രന്ഥവരി, ഓലക്കരണങ്ങള്‍, താമ്രപത്രങ്ങള്‍, ഓലനീട്ട് (രാജതിട്ടൂരം) തുടങ്ങി സാമൂതിരി രാജാക്കന്മാരുടേതായി നിരവധി പുരാരേഖകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ശിലാരേഖയായി കണ്ടെത്തിയിട്ടുള്ളത് രണ്ടെണ്ണം മാത്രമാണ്. അതില്‍ ആദ്യത്തേത് 13-ാം ശതകത്തിലെ മുച്ചുന്തിപള്ളി (മുച്ചിയന്‍പള്ളി) ശിലാരേഖയും, മറ്റൊന്ന് 18-ാം നൂറ്റാണ്ടിലെ ഗുരുവായൂര്‍ ക്ഷേത്രലിഖിതവുമാണ്. രണ്ടിന്റേയും ഉള്ളടക്കം സാമൂതിരി രാജാവ് നല്‍കിയ ഭൂദാനമാണ്. അതായത് ഹൈന്ദവക്ഷേത്രമായ ഗുരുവായൂരിന് നല്‍കിയ അതേ പ്രാധാന്യം സാമൂതിരി മുച്ചുന്തിപ്പള്ളിയ്ക്കും നല്‍കിയിരുന്നുവെന്ന് സാരം. മുസ്‌ലിംകള്‍ക്ക് പള്ളിപണിയാന്‍ 700 വര്‍ഷം മുന്‍പ് ഒരു ഹൈന്ദവ രാജാവ് ഭൂദാനം നല്‍കിയതിന്റെ വൈകാരിക പ്രേരണയെന്തെന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുക സാമൂതിരി രാജവംശത്തിന്റെ ചരിത്രത്തിലേക്കാണ്. കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് സ്വരൂപനാടുവാഴി അന്നത്തെ വര്‍ണവ്യവസ്ഥയില്‍ ഉന്നതസ്ഥാനീയനോ, മറ്റുരാജാക്കന്മാരെപ്പോലെ അഗ്നികുലക്ഷത്രിയനോ ആയിരുന്നില്ല. നെടിയിരുപ്പ് മാനിച്ചന്‍ ഏറാടിയെന്ന മാനവിക്രമനെ കൊ-കോഴിക്കോട്ടുകുന്നിലെ കോന്‍ അഥവാ തമ്പുരാനായും, അറബിഭാഷയിലെ സാമിരിയായും, പിന്നീട് വിപുലമായ കോഴിക്കോട് രാജ്യത്തിന്റെ അധിപനുമായ ഉയര്‍ച്ചയ്ക്കു പിന്നിലെ അറബി-മലബാര്‍ മാപ്പിള-മരയ്ക്കാര്‍മാരുടെ സംഭാവന ചെറുതല്ലായിരുന്നു.
പോര്‍ളാതിരിയെ തോല്‍പിച്ച് സാമൂതിരി പഴയ കോഴിക്കോട്ടെത്തുമ്പോള്‍ പോലെനാട് വെറും ഉപ്പളമായ കടലോരമായിരുന്നു. അറബി-മാപ്പിള മരയ്ക്കാര്‍മാരുടെ സഹായത്തോടെയാണ് സാമൂതിരി പിന്നീട് കോഴിക്കോട് രാജ്യം വിപുലീകരിച്ചത്. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഒരു വാണിജ്യ നഗരമായി കോഴിക്കോട് വളര്‍ന്നതാണ് പിന്നീടുള്ള ചരിത്രം. കരയില്‍ നായര്‍പ്പടയാളികളും, കടലില്‍ മരയ്ക്കാര്‍മാരുടെ നാവികപ്പടയും!
വടക്ക് കൊയിലാണ്ടി മുതല്‍ തെക്ക് കൊടുങ്ങല്ലൂര്‍വരെയും കിഴക്ക് പാലക്കാട് നടുവട്ടം കുനിശ്ശേരിവരെയും കോഴിക്കോട് സാമ്രാജ്യം വളര്‍ന്നു. ഷാ-ബന്തര്‍ കോയ എന്ന തുറമുഖ അധിപന്റെ സ്ഥാനം നല്‍കിയാണ് സാമൂതിരി മുസ്‌ലിം സ്ഥാനീയരെ ആദരിച്ചിരുന്നത്. മാപ്പിളസ്ഥാനീയരുടെ സഹായത്തോടെ അങ്കം, ചുങ്കം തുടങ്ങി 18 വിധം പിരുവുകളും ഐമ്മുല മുമ്മുല തുടങ്ങിയ 10 വിധം അവകാശങ്ങളും സാമൂതിരി നടപ്പിലാക്കി. പോ ലെനാടും വള്ളുവനാടും മാപ്പിള മരക്കാര്‍ പടയുടെ സഹായത്തോടെ പിടിച്ചടക്കി. മാമാങ്കോത്സവത്തില്‍ സാമൂതിരിയുടെ വലതുവശം നില്‍ക്കാനുള്ള അവകാശം തുറമുഖനായകനായ ഷാബന്തര്‍ കോയക്കായിരുന്നു. ഒരു നൂറ്റാണ്ടുകാലത്തോളം പറങ്കിപ്പടയുടെ ആക്രമണത്തെ വിജയകരമായി ചെറുത്തുനി ല്‍ക്കാന്‍ സാമൂതിരിക്കായത് ഈ മാപ്പിള കൂട്ടായ്മയിലായിരുന്നു. ആ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ കേരളമാകെ ഒരു പോര്‍ച്ചുഗീസ് കോളനിയാകുമായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ സ്ഥാനത്ത് പോര്‍ച്ചുഗീസ് ആധിപത്യം..! ഒന്നോര്‍ത്തുനോക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago