HOME
DETAILS
MAL
സഹകരണ സംഘത്തിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ചെന്നിത്തല
backup
April 15 2017 | 23:04 PM
തിരുവനന്തപുരം: പ്രമുഖ സഹകരണ സംഘമായ അടാട്ട് ഫാര്‍മേഴ്സ് സഹകരണ സംഘത്തിന്റെ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഹകരണ മന്ത്രിക്ക് കത്ത് നല്കി. സംഘം സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് അനില്‍ അക്കര എം.എല്‍.എ നാല് ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുകയാണ്.
ഇരുപതിനായിരത്തിലധികം അംഗങ്ങളും 450 കോടി രൂപയിലധികം ആസ്തിയുമുള്ള ഈ സംഘം 25000 ഏക്കറില്‍ നെല്‍കൃഷി നടത്തുന്നുമുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."