ഇരകളെ തിരിച്ചറിയുന്ന ഫോട്ടോ എഫ്.ബിയിലിട്ട ബിന്ദുകൃഷ്ണ കുരുക്കില്‍
കരുനാഗപ്പള്ളി: ആണ്‍വേഷം കെട്ടിച്ച് പെണ്‍കുട്ടികളെ വളര്‍ത്തേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓച്ചിറയില്‍ തെരുവോര കച്ചവടം നടത്തുന്ന രാജസ്ഥാനി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭരണ കക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതികളെ പിടികൂടാത്തതെന്നും അദ്ദേഹം ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസം നാളെ രാവിലെ സമാപിക്കും.
അതേ സമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് എഫ്.ബിയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുരുക്കിലായി.
പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നിരിക്കെ അവര്‍ ഫെയ്‌സ്ബുക്കില്‍ കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരേയാണ് ആക്ഷേപം ഉയര്‍ന്നത്. ഇതിനെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകന്‍ മുജീബ് റഹ്മാന്‍ ഡിജിപി, ജില്ലാ പോലീസ് മേധാവി, ഓച്ചിറ എസ്.എച്ച് .ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എഫ്.ബി പേജില്‍ വീണ്ടും അവരെ തിരിച്ചറിയത്തക്ക വിധത്തില്‍ 22. 3.19 ലും ബിന്ദുകൃഷ്ണ രമേശ് ചെന്നിത്തലയോടൊപ്പമുള്ള ചിത്രങ്ങള്‍ കൊടുത്തിട്ടുള്ളതായും പരാതിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 ലധികം പേര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
ഓച്ചിറയില്‍ കളിമണ്‍ വിഗ്രഹം വില്‍പ്പന നടത്തുന്ന രാജസ്ഥാന്‍ ദമ്പതികളുടെ 14കാരി മകളെയാണ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ മുഹമ്മദ് റോഷന്റെ നേതൃത്വത്തില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസ് നിഗമനം. ഓച്ചിറയില്‍ ദേശീയ പാതയ്ക്കരികില്‍ ശില്‍പങ്ങള്‍ തയാറാക്കി വില്‍പന നടത്തിവരുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. അസിസ്റ്റന്റ് കമ്മീഷ്ണര്‍ അരുണ്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."