ജി 7 ഉച്ചകോടി മാറ്റിവച്ചു; ഇന്ത്യയെ ക്ഷണിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ജൂണ്‍ അവസാന വാരത്തോടെ നടത്താനിരുന്ന ജി7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാല്‍ ഞാനിത് മാറ്റിവയ്ക്കുന്നുവെന്നാണ് ഉച്ചകോടി മാറ്റാനുള്ള തീരുമാനത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാന്‍ പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു. നിലവിലെ ഫോര്‍മാറ്റിലുള്ള ജി7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. യു.എസ്, ഇറ്റലി, ജപ്പാന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, യു.കെ, യൂറോപ്യന്‍ യൂണിയന് എന്നിവയടങ്ങുന്നതാണ് നിലവിലെ ജി7. അതേസമയം കൊവിഡ് സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കര്‍ നിരസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."