ശമ്പളം കൊടുക്കണം; 5,000 കോടി വേണമെന്ന് കേന്ദ്രത്തോട് ഡല്‍ഹി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം സംസ്ഥാന കടുത്ത സാമ്പത്തിക പ്രയാസത്തിലാണെന്ന സൂചന നല്കി ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നതിന് കേന്ദ്രസഹായം വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 5,000 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ട്വിറ്ററിലൂടെ ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സ്ഥിരീകരിച്ചു. ഈ പ്രയാസത്തില്‍ ഡല്‍ഹിയിലെ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ദുരന്തനിവാരണ ഫണ്ടില്‍നിന്നു ഡല്‍ഹിക്ക് ഒന്നും കിട്ടിയിട്ടില്ലെന്നു വ്യക്തമാക്കിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഇപ്പോള്‍ കേന്ദ്രം ഡല്‍ഹിയെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി പ്രതിമാസം 3,500 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാരിന് ചെലവുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."