'നിയമങ്ങളുടെ ഏകീകരണം: സര്‍ക്കാര്‍ ധനികപക്ഷത്ത്'
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെയും സ്റ്റാറ്റിയൂട്ടറി സംവിധാനങ്ങളുടേയും അധികാരം എടുത്തു കളയാനുള്ള നീക്കത്തിലൂടെ ജനപക്ഷത്തല്ല ധനികപക്ഷത്താണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍കൂടി തെളിയിക്കുകയാണെന്ന് വി.എം സുധീരന്‍.
കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കെട്ടിടനിര്‍മാണ ചട്ടങ്ങള്‍, ജലവിഭവ നിയന്ത്രണ നിയമം തുടങ്ങി നിരവധി നിയമങ്ങളെ ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ വിമര്‍ശനവുമായി രംഗത്തു വന്നത്. നിയമങ്ങള്‍ ഉണ്ടായിട്ടും വെല്ലുവിളിച്ച് നിയമലംഘനം നടത്തുന്ന വന്‍ സാമ്പത്തിക ശക്തികളെ സഹായിക്കുക മാത്രമാണ് ഈ നീക്കത്തിലൂടെ. പുതിയ ഒരു സംരംഭം വരുമ്പോള്‍ അത് ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു, ഗുണദോഷങ്ങളെന്ത് എന്ന് പരിശോധിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും സ്റ്റാറ്റിയൂട്ടറി സംവിധാനങ്ങളുടേയും അധികാരമാണ് ഇതിലൂടെ ഇല്ലാതാക്കുന്നത്. സുധീരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."