HOME
DETAILS
MAL
വെട്ടുകിളി ശല്യം തുടരുന്നു; യു.പിയിലും ജാഗ്രതാ നിര്‍ദേശം
backup
June 01 2020 | 02:06 AM
ലക്നൗ: ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്കു പേടിസ്വപ്നമായി വെട്ടുകിളി ശല്യം തുടരുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഉത്തര്‍പ്രദേശും ഇന്നലെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം മാന്‍കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രിയും വെട്ടുകിളി ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. നിലവില്‍ ഡ്രോണുകള്‍, ചെണ്ട തുടങ്ങിയവയൊക്കെ ഉപയോഗിച്ചാണ് വിവിധയിടങ്ങളില്‍ വെട്ടുകിളികളുടെ ശല്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ചിലയിടങ്ങളില്‍ ഇവയെ കൂട്ടത്തോടെ പിടിച്ച് ഭക്ഷണമായും ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."