രാജി വെച്ച നടിമാര്‍ കുഴപ്പക്കാര്‍; പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ടടങ്ങും: ഗണേഷിന്റെ സംഭാഷണം പുറത്ത്
കൊച്ചി: താരസംഘടനയില്‍ നിന്നും രാജിവെച്ച നടിമാരെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുള്ള നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിനയച്ച സന്ദേശമാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.
അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനയില്‍ നിന്നും രാജിവച്ച നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുത്. സംഘടനയിലെ അംഗങ്ങള്‍ ഇവരുടെ രാജി സംബന്ധിച്ച് ചാനലുകളിലും മറ്റും പ്രതികരിക്കാന്‍ പാടില്ല. രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ല. സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണ്.
ചില രാഷ്ട്രീയ നേതാക്കന്മാര്‍ അവരുടെ പേര് പത്രത്തിലും ചാനലിലും വരാന്‍ വേണ്ടിയും ആളാവാന്‍ വേണ്ടിയും ഒരോന്ന് പറഞ്ഞോണ്ടിരിക്കും ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ല. ഇതിനൊന്നും നമ്മള്‍ മറുപടി കൊടുക്കേണ്ടതില്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."